റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തുന്ന ലേൺ ദി ഖുർആൻ പുനരാവർത്തനം രണ്ടാം ഘട്ട പാഠ്യപദ്ധതിയുടെ ഭാഗമായി റിയാദിൽ നടത്തിയ ഓപ്പൺ ബുക്ക് പരീക്ഷ ഫലം പ്രഖ്യാപിച്ചു.
/sathyam/media/post_attachments/Ivwti2hLW4G6mAYcWQmX.jpg)
റിയാദിൽ പരീക്ഷയെഴുതിയ പഠിതാക്കളിൽ, ഹസീന എ.വി, അനിത ആദം മുഫിദ മുസ്തഫ എന്നിവർ ഉന്നത മാർക്ക് നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 25 ന് ബത്തയിലെ സലഫി മദ്രസയിൽ വെച്ച് നടക്കുന്ന സംഗമത്തിൽ വിതരണം ചെയ്യും
2019 ലെ ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷ നവംബർ എട്ട് (വെള്ളി) വിലെ 8.30 മുതൽ 10.30 വരെ സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലും നടക്കുമെന്ന് ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.