Advertisment

ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷ, ആവേശത്തോടെ ഏറ്റെടുത്ത് പ്രവാസി സമൂഹം.

author-image
admin
New Update

റിയാദ്: നവംബർ 8ന്, സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യയിലും നടന്ന ലേൺ ദി ഖുർആൻ ഫൈനൽ എഴുത്തുപരീക്ഷയും, ഓൺലൈൻ പരീക്ഷയും ആവേശപൂർവ്വം ഏറ്റെടുത്ത് പ്രവാസി സമൂഹം.

Advertisment

publive-image

സൗദി അറേബ്യയിലെ മുപ്പതോളം പരീക്ഷാകേന്ദ്രങ്ങളിൽ നടന്ന എഴുത്തു പരീക്ഷക്ക് രാവിലെ എട്ടുമണിക്ക് തന്നെ ആളുകൾ എത്തിത്തുടങ്ങി. ഒരുവർഷത്തെ തുടർച്ചയായ പഠനവും, ക്ലാസ്സുകളിലെ പഠിതാക്കളുടെ സ്ഥിര സാന്നിധ്യവും പ്രത്യേക സാഹചര്യ ത്തിലും പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കി.

ആയിരത്തോളം പുരുഷന്മാരും സ്ത്രീകളും, ആയിരത്തിന് മുകളിൽ കുട്ടികളും ഫൈനൽ എഴുത്തുപരീക്ഷയിൽ പങ്കെടുത്തു. രാവിലെ 8.30 ന് തന്നെ എഴുത്തുപരീക്ഷ ആരംഭിച്ചു. മലയാളത്തിലും, ഇംഗ്ലീഷിലും, കന്നടയിലും വിവിധ പ്രവിശ്യകളിൽ പരീക്ഷ നടന്നു

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ നടക്കുന്ന ഈ പഠന പദ്ധതിയിൽ മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണ പാഠഭാഗത്തിലെ " "തബാറക്ക ജുസ്അ്‌" ആയിരുന്നു പരീക്ഷ ഭാഗം. പരീക്ഷാർത്ഥികൾക്ക് എല്ലാ കേന്ദ്രങ്ങളിലും പ്രാതൽ കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ഒരു വർഷത്തോളമായ തുടർച്ചയായ പഠനത്തിൽ പഠിതാക്കൾക്ക് ഒരു പ്രത്യേക പാഠഭാഗം പൂർണ്ണമായും വിശദാംശങ്ങളോടെ പഠിക്കുവാനും, യഥാർത്ഥ ഖുർആനിക ആശയങ്ങൾ മനസ്സിലാക്കുവാനും, സമൂഹത്തിലെ മാതൃകാപരമല്ലാത്ത ചുറ്റുപാടു കളോട് വ്യതിരിക്തത പുലർത്തുവാനും സാധിക്കുകയും, പഠനത്തോടൊപ്പം പരീക്ഷ കളിൽ പങ്കെടുത്ത് സാന്നിധ്യം അറിയിക്കുവാനും സാധിക്കുന്നുണ്ട്.

publive-image

നേരിട്ട് പരീക്ഷ എഴുതുവാൻ സാധിക്കാത്ത ആളുകൾക്കായി ഏർപ്പെടുത്തിയ ഓൺ ലൈൻ പരീക്ഷയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ പൂർണ്ണമായും ഉപയോഗപ്പെടുത്തി.

യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മിഡിലീസ്റ്റ്, ഇന്ത്യയിലെ കേരളമുൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലെ പരീക്ഷ കേന്ദ്രങ്ങൾ ഇല്ലാത്ത സ്ഥലത്തെ മലയാളികൾ ഓൺലൈൻ പരീക്ഷാർത്ഥികളായി പങ്കെടുത്തതായി ലേൺ ദി ഖുർആൻ പരീക്ഷ കൺട്രോളർ അബ്ദുൽ ഖയ്യൂം ബുസ്താനി അറിയിച്ചു.

അഭ്യസ്തവിദ്യരും, സാധാരണക്കാരും ഉൾപ്പെടെ ഉള്ള ആളുകൾക്ക് എളുപ്പം ഉപയോഗിക്കാവുന്ന തരത്തിൽ സംവിധാനിച്ച ഓൺലൈൻ പരീക്ഷ, പരീക്ഷാർ ത്ഥികൾക്ക് വ്യത്യസ്തമായ അനുഭവം നൽകി. ഓൺലൈൻ പരീക്ഷാർത്ഥികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുവാൻ സൗകര്യമുണ്ടായിരിക്കും.

രണ്ടുമണിക്കൂർ ആയിരുന്നു എഴുത്തുപരീക്ഷയുടെയും ഓൺലൈൻ പരീക്ഷയുടെയും പരീക്ഷ സമയം. കേരളത്തിലും, കവരത്തിയിലും, കോയമ്പത്തൂരിലുമായി നവംബർ 10ന് നടന്ന ഫൈനൽ എഴുത്തുപരീക്ഷയിൽ മൂവായിരത്തിലധികം ആളുകൾ പങ്കെടുത്തു.

ഫൈനൽ എഴുത്തുപരീക്ഷയുടെ പരീക്ഷാഫലം ഡിസംബർ 30ന് മുമ്പ് പ്രഖ്യാപിക്കു ന്നതാണ്. 2020 ൽ നടക്കുന്ന ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

ലേൺ ദി ഖുർആൻ പുനരാവർത്തനം മൂന്നാംഘട്ടം ജുസ്‌അ്‌ 28 സൂറത്തുൽ മുജാദില മുതൽ തഹ്‌രീം വരെയുള്ള പുതിയ പാഠഭാഗം പരീക്ഷാകേന്ദ്രങ്ങളിൽ വിതരണം ചെയ്തു. മുഴുവൻ പ്രവിശ്യകളിലും അടുത്ത ആഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കു ന്നതാണ്. പുതിയ പാഠഭാഗം ലഭിക്കാത്തവർക്ക് ലേൺ ദി ഖുർആൻ സെന്ററുകളിൽ നിന്നും പാഠപുസ്തകം ലഭിക്കുന്നതാണ്.

അതിരാവിലെ തന്നെ കുടുംബസമേതം വന്ന് പരീക്ഷ എഴുതുവാൻ പ്രവാസി കുടുംബ ങ്ങളും, പ്രവാസികളായ യുവാക്കളും, മധ്യവയസ്കരും കാണിച്ച ആത്മാർത്ഥതയെ പ്രത്യേകം അഭിനന്ദിക്കുന്നതായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു.

സൗദി അറേബ്യയിലെ  മതകാര്യ വകുപ്പിനു കീഴിലുള്ള കോൾ& ഗൈഡൻസ് സെന്ററു കളുടെ സഹകരണത്തോടെ വിവിധ പ്രവിശ്യകളിലെ ഇസ്ലാഹി സെൻററുകൾ പരീക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisment