Advertisment

കെ എസ് ഇ ബി യുടെ ഗാർഹിക ഉപയോക്താക്കൾക്കുള്ള എൽ ഇ ഡി ബൾബുകളുടെ വിതരണം ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ഫിലമെൻറ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി രജിസ്ടർ ചെയ്ത ഗാർഹിക ഉപയോക്കാൾക്ക് കെ എസ് ഇ ബി നൽകുന്ന എൽ ഇ ഡി ബൾബുകളുടെ വിതരണം ആരംഭിച്ചു. മലമ്പുഴ സെക്ഷൻ തല ഉദ്ഘാടനം അസിസ്റ്റൻറ് എൻഞ്ചിനീയർ കെ. പരമേശ്വരൻ,അകത്തേതറ ശബരി ആശ്രമം റോഡ് തിരുവാതിരയിൽ കിട്ട അവർക്ക് 20 എണ്ണം നൽകി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

അവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ പി.എൻ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ.പി.വി, സുധീഷ്.പി, മണി കുളങ്ങര, മുരളി, നിഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് സൂര്യനഗർ നന്ദനത്തിൽ എത്തി റജിസ്ടർ ചെയ്ത 4 എൽ ഇ ഡി ബൾബും വിതരണം ചെയ്തു. ഉപയോക്താവ് സുരേഷ് കെ.എസിനു വേണ്ടി മകൾ ഏറ്റുവാങ്ങി.

വരും ദിവസങ്ങളിൽ രജിസ്ട്രർ ചെയ്ത അപേക്ഷകർക്ക് ഏരിയ തിരിച്ച് സെക്ഷൻ ഓഫീസിൽ നിന്ന് സന്ദേശം നൽകും അതിനു ശേഷം ഉപയോക്താവിൻ്റെ വീട്ടിൽ എത്തുന്ന സമയം ഫോണിലൂടെ അറിയിക്കും.വീടുകളിൽ എത്തുമ്പോൾ സ്ഥലത്തില്ലാത്തവർക്ക് ജീവനക്കാർ അറിയിക്കുന്ന തിയ്യതികളിൽ ഓഫിസിൽ ചെന്ന് നേരിട്ട് കൈപറ്റാം.

ഒരു എൽ ഇ ഡി ബൾ‍ബിന്‌ സൗജന്യ നിരക്കായ 65 രൂപയാണ്‌ ഈടാക്കുന്നത്. ഇതിന് മൂന്നു വർഷവാറൻ്റിയുണ്ട്. ഉപഭോക്താക്കൾ‍ക്ക്‌ നൽ‍കുന്ന എൽ ഇ ഡി ബൾ‍ബുകളുടെ തുക ഒരുമിച്ചോ പരമാവധി 6 പലിശ രഹിത തവണകളായോ, നേരിട്ടോ ഓൺ‍ലൈൻ‍ ആയോ അടയ്ക്കാവുന്നതാണ്. .മുരളി, നിഷാദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് വിതരണം നടത്തി വരുന്നത്.മലമ്പുഴ സെക്ഷനിൽ 709 അപേക്ഷകർക്കായി 5981 എണ്ണം എൽ ഇ ഡി ബൾബുകൾ ആണ് വിതരണം ചെയ്യുന്നത്.

led bulb disribution
Advertisment