/sathyam/media/post_attachments/TWXeEU187j8qJGh0TtP1.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ പെൺപുലി ജാനവിക്ക് കുഞ്ഞു പിറന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃഗശാല അധികൃതർ അറിയിച്ചു.
വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് 2016 നവംബർ മാസത്തിലാണ് വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട് പെൺപുലി തിരുവനന്തപുരം മൃഗശാലയിൽ എത്തുന്നത്. ഏകദേശം 12 വയസോളം പ്രായം ഇപ്പോൾ ജാനവിക്ക് ഉണ്ടെന്നാണ് അധികൃതർ പറയുന്നത്.