പുള്ളിപ്പുലിയുടെയും മുള്ളൻ പന്നിയുടെയും പോരാട്ടം; വൈറലായി വീഡിയോ"

New Update

മുള്ളൻ പന്നിയെ പിടിക്കാന്‍ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വന്യജീവി സങ്കേതത്തിന് നടുവിലുള്ള റോഡിലായിരുന്നു പുള്ളിപ്പുലിയും മുള്ളൻ പന്നിയും നേർക്കുനേർ പോരാടിയത്.

Advertisment

publive-image

ശക്തിയും ശൗര്യവും കൂടുതലുള്ള പുലിയുടെയും ശരീരത്തിലെ മുള്ള് എന്ന ആയുധത്തില്‍ പിടിച്ചുനില്‍ക്കുന്ന മുള്ളൻ പന്നിയുടെയും അങ്കം ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു. പുള്ളിപ്പുലി മുള്ളൻ പന്നിയുടെ മുള്ളിൽ കടിച്ചു വലിക്കുന്നതും മുള്ളൻ പന്നി തിരിച്ച് പ്രതികരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സാധാരണയായി മുള്ളൻ പന്നിയെ മറ്റ് മൃഗങ്ങൾ ഇരയാക്കാറില്ല. ഇവയുടെ കൂർത്ത മുള്ളുകള്‍ തന്നെയാണ് കാരണം. മുള്ളൻപന്നികളുമായുള്ള പോരാട്ടത്തിൽ ശരീരത്തിലും മറ്റും തുളച്ചുകയറുന്ന മുള്ളുകൾ പലപ്പോഴും മറ്റ് ജീവികള്‍ക്ക് വിനയാകാറുണ്ട്. അതുകൊണ്ട് തന്നെ പല മൃഗങ്ങളും മുള്ളൻപന്നികളെ ഭക്ഷണമാക്കാതെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ മുള്ളൊന്നും തനിക്ക് പ്രശ്നമേയല്ല എന്ന ഭാവത്തിലാണ് പുള്ളിപ്പുലിയുടെ ഈ പോര്. കൗതുകമേറിയ ദൃശ്യങ്ങള്‍ എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.

leopard Porcupine viral video
Advertisment