ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇനി അവശേഷിക്കുന്നത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ്. എട്ട് പേരാണ് ഇപ്പോള്‍ വീട്ടിലുള്ളത്. അതില്‍ നിന്നും അഞ്ച് പേര്‍ക്ക് മാത്രമാണ് ഫൈനല്‍ ഫൈവായി ഫിനാലെയിലേക്ക് എത്താന്‍ സാധിക്കുക. അതിനുള്ള പരിശ്രമത്തിലാണ് മത്സരാര്‍ഥികളെല്ലാം. കഴിഞ്ഞ മൂന്ന് സീസണുകളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു നാലാം സീസണ്‍. അതില്‍ പ്രധാന പ്രത്യേകത ഷോയില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ഥികള്‍ തന്നെയാണ്. ആരെയും മാറ്റി നിര്‍ത്താതെ എല്ലാ വിഭാഗങ്ങളില്‍ നിന്നും മത്സരാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചിരുന്നു.
അക്കൂട്ടത്തില്‍ സ്വവര്‍ഗാനുരാഗികളായവരും, വിദേശ വനിതയുമടക്കം ഷോയില്‍ പങ്കെടുത്തിരുന്നു. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ആദ്യമായി മത്സരാര്‍ഥിയായി വിദേശ വനിത അപര്‍ണ മള്‍ബറിയായിരുന്നു. അപര്‍ണ ഒരു സ്വവര്‍ഗാനുരാഗി കൂടിയാണ്. ജനനം കൊണ്ട് അമേരിക്കക്കാരിയാണെങ്കിലും പക്ഷെ ഹൃദയംകൊണ്ട് മലയാളിയായിട്ടാണ് അപര്‍ണ ജീവിക്കുന്നത്. ഏതൊരു മലയാളിയേയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മണിമണിയായി മലയാളം പറയും അപര്‍ണ. വളരെ മനോഹരമായി മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യല്‍മീഡിയയുടെ പ്രിയങ്കരിയായി മാറിയ ശേഷമാണ് അപര്‍ണ ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയത്.
മൂന്ന് ആഴ്ച മുമ്ബാണ് അപര്‍ണ ഷോയില്‍ നിന്നും പുറത്തായത്. നൂറ് ദിവസം തികച്ച് കപ്പ് സ്വന്തമാക്കാനുള്ള ആഗ്രഹവുമായി തന്നെയാണ് അപര്‍ണ എത്തിയത്. പക്ഷെ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ പുറകിലായതിനാലാണ് അപര്‍ണയ്ക്ക് ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്താകേണ്ടി വന്നത്. തന്റെ കൂട്ടുകാരിയായിരുന്ന അമൃതശ്രീയെയാണ് അപര്‍ണ വിവാഹം ചെയ്തത്. സ്‌പെയിന്‍കാരിയായ അമൃതശ്രീ ഫ്രാന്‍സില്‍ കാര്‍ഡിയോളജി ഡോക്ടറാണ്. ഇപ്പോള്‍ ഫ്രാന്‍സിലാണ് സ്ഥിരമായി താമസം. പുറത്തിറങ്ങിയ ശേഷം ഹൗസില്‍ നിന്നും എവിക്‌ട് ചെയ്യപ്പെട്ട ഡെയ്സി, നവീന്‍, നിമിഷ അടക്കമുള്ള സുഹൃത്തുക്കളെ കാണുകയും അവര്‍ക്കൊപ്പം വിനോദയാത്ര പോകുകയുമെല്ലാം ചെയ്യുന്ന തിരക്കിലായിരുന്നു അപര്‍ണ. ഭാര്യയെ അടുത്ത ദിവസമാണ് അപര്‍ണ സന്ദര്‍ശിച്ചത്.
വളരെ നാളുകള്‍ക്ക് ശേഷം ഭാര്യ അമൃതശ്രീയെ വീണ്ടും കണ്ട് സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ അപര്‍ണ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. തന്റെ ജീവിതപങ്കാളിയായ അമൃതശ്രീയെ കുറിച്ച് നിരവധി തവണ അമൃത വീടിനുള്ളില്‍ വെച്ച് സംസാരിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്ബാണ് ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. അമൃതശ്രീയെ കുറിച്ച് പറയുമ്ബോഴെല്ലാം അപര്‍ണ വാചാലയാകാറുണ്ട്. 'അവസാനം.... കുറേ നാളുകള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിച്ചു'വെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭാര്യയെ കണ്ട സന്തോഷം അപര്‍ണ പങ്കുവെച്ചത്. അപര്‍ണയെ കണ്ടതും എയര്‍പോര്‍ട്ടില്‍ വെച്ച് ഓടി വന്ന് കെട്ടിപ്പിടിക്കുന്ന അമൃതയെ കാണാമായിരുന്നു. ഇത്രയും ദിവസം ഇരുവരും പരസ്പരം എത്രമാത്രം മിസ് ചെയ്തിരുന്നു എന്ന് വീഡിയോയിലൂടെ തന്നെ വ്യക്തമാണ്.
അമൃത മലയാളം പഠിച്ച് വരുന്നതേയുള്ളൂവെന്നും ഷോയിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ആശംസ അറിയിച്ചിരുന്നുവെന്നും അപര്‍ണ പറഞ്ഞിരുന്നു. കുഞ്ഞിനെക്കുറിച്ചൊക്കെയുള്ള പ്ലാനിങുകള്‍ തങ്ങള്‍ നേരത്തെ നടത്തിയിരുന്നുവെന്ന് മുമ്ബ് അപര്‍ണ തുറന്ന് പറഞ്ഞിരുന്നു. കുഞ്ഞിനെ ദത്തെടുക്കാമെന്നാണ് തങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്നും സമയാവുമ്ബോള്‍ അത് സംഭവിക്കുമെന്നായിരുന്നു അപര്‍ണ പറഞ്ഞത്. ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ ആകൃഷ്ടരായി അമേരിക്കയില്‍ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപര്‍ണയുടെ മാതാപിതാക്കള്‍. അങ്ങനെ മൂന്നാം വയസില്‍ തുടങ്ങുന്നു അപര്‍ണയ്ക്ക് കേരളവുമായുള്ള ബന്ധം. പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം. അച്ഛന്‍ യുഎസില്‍ നിന്നും അമ്മ ചിലെയില്‍ നിന്നുമാണ്. അവര്‍ക്ക് രണ്ടുപേര്‍ക്കും മലയാളം അറിയില്ല. അപര്‍ണയുടെ അമ്മ ഇപ്പോഴും മാതാ അമൃതാന്ദമയിയുടെ ആശ്രമത്തിലാണ്.