അടിമുടിമാറ്റവുമായി റോക്ക് ആൻഡ് റോൾ; അതിഥിയായി പ്രിയതാരം ഭാവന

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, April 17, 2021

കൊച്ചി: സീ കേരളം ചാനലിൽ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച് ഒന്നാം സീസൺ പൂർത്തിയാക്കിയ ലെറ്റ്സ് റോക്ക് ആൻഡ് റോൾ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു.

ഒരു കിടിലൻ മേക് ഓവറിൽ അരങ്ങ് വാഴാൻ എത്തുന്ന ഈ രണ്ടാം പതിപ്പിൻ്റെ ആദ്യ എപ്പിസോഡുകളുടെ മാറ്റ് കൂട്ടാൻ മലയാളികളുടെ പ്രിയതാരം ഭാവനയുമുണ്ട്. പാട്ടും കളിച്ചിരികളും വ്യത്യസ്ത ഗെയിമുകളുമായി പ്രേക്ഷകരെ ആകർഷിക്കാനുള്ള എല്ലാ ചേരുവകളുമായാണ് ഷോയുടെ ഈ രണ്ടാം വരവ്.

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരക ജോഡി കല്ലുവും മാത്തുവും തന്നെയാണ് ഈ ലക്കത്തിലും അവതാരകരായെത്തുന്നത് .

×