മുടങ്ങി കിടക്കുന്ന എൽഐസി പോളിസികൾ പുതുക്കാൻ അവസരം

author-image
admin
Updated On
New Update

publive-image

Advertisment

മുടങ്ങി കിടക്കുന്ന പോളിസികൾ പുതുക്കാൻ കാംപയിനുമായി എൽഐസി. അഞ്ചുവർഷത്തിനിടെ മുടങ്ങി പോയ പോളിസികളാണ് പുതുക്കാൻ അവസരം നൽകുന്നത്. മാർച്ച് 25 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.

പ്രീമിയം കാലയളവിൽ മുടങ്ങിപ്പോയ പോളിസികളാണ് പുതുക്കാൻ സാധിയ്ക്കുക. കൊവിഡ് സാഹചര്യം കണക്കിലെടുത്ത്, ആകെ അടച്ച പ്രീമിയങ്ങൾ അടിസ്ഥാനമാക്കി ടേം അഷ്വറൻസ്, ഹൈ റിസ്‌ക് പ്ലാനുകൾ എന്നിവ ഒഴികെയുള്ള പോളിസികൾക്ക് ലേറ്റ് ഫീസിൽ ഇളവുണ്ടാകും.

ആരോഗ്യ, മൈക്രോ ഇൻഷുറൻസ് പ്ലാനുകളിൽ അർഹതയുള്ളവർക്കും ഇളവ് അനുവദിക്കും. മെഡിക്കൽ പോളിസികളിൽ ഇളവുകൾ ഉണ്ടാവില്ല. ഒരു ലക്ഷം വരെ പ്രീമിയം അടച്ചവർക്ക് പരമാവധി 2000 രൂപയും ഒന്നു മുതൽ മൂന്നു ലക്ഷം വരെ പ്രീമിയം അടച്ചവർക്ക് 2500 രൂപയും മൂന്ന് ലക്ഷത്തിന് മുകളിൽ പ്രീമിയം അടച്ചവർക്ക് 3000 രൂപയുടെയും പരമാവധി ഫീസിളവ് ലഭിക്കും. ഈ സാമ്പത്തിക വർഷം ഇത് രണ്ടാം തവണയാണ് പോളിസി ഉടമകൾക്ക് മുടങ്ങി കിടക്കുന്ന പോളിസികൾ പുതുക്കാൻ എൽഐസി അവസരം നൽകുന്നത്.

Advertisment