ലിസ്സിക്ക്‌  ജോസ്സിയും  ജോസ്സിക്ക്‌ ലിസ്സിയും  പരസ്പരം കണ്ണുകളാവും. അന്ധതയെ സ്നേഹം കൊണ്ട് തോൽപ്പിച്ച് ഇരുവരും

New Update
publive-image
 
തച്ചമ്പാറ:പ്രത്യാശയുടെയും പ്രകാശത്തിന്റെയും പുതിയൊരു ലോകത്താണ് തച്ചമ്പാറ മുതുകുർശ്ശി പുത്തൻപറമ്പിൽ വീട്ടിൽ ലിസ്സിയും കരിമ്പുഴ ഹെലൻ കെല്ലർ അന്ധ വിദ്യാലയത്തിലെ സംഗീത അധ്യാപകൻ ജോസ്സിയും.ജന്മനാ കാഴ്ചശക്തിയില്ലാത്ത
ജോസ്സിയും ഇരുപത് ശതമാനം മാത്രം കാഴ്ചയുള്ള ലിസ്സിയും അന്ധതയെ സ്നേഹം കൊണ്ട് തോൽപ്പിച്ച് ഇരുവരും പരസ്പരം കണ്ണുകളാവാൻ തീരുമാനിക്കുകയായിരുന്നു.
പൊതു പ്രവർത്തകനായ ജോർജ് തച്ചമ്പാറയുടെ സഹോദരിയാണ് ലിസ്സി. ചിറക്കൽപടി മലങ്കര പള്ളിയിലായിരുന്നു മനസമ്മതം.കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് ലളിതമായ ചടങ്ങിൽ വിവാഹവും നടന്നു. തൃപ്പൂണിത്തുറ ആലുങ്കര വീട്ടിൽ പരേതനായ ജോണിന്റെയും ബേബിയുടെയും മകനാണ് ജോസ്സി.ഒറ്റക്കുള്ള ജീവിതത്തിനു ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയപ്പോഴാണ്  കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ സഹായത്തോടെ ജോസ്സി ലിസ്സിയെ കണ്ടെത്തിയത്.
കണ്ണുകളുണ്ടായിട്ടും കാഴ്ചകള്‍ സ്വപ്നമായവര്‍ അകക്കണ്ണിന്റെ വെളിച്ചത്തിലൂടെ ജീവിതവൈതരണികളെ അതിജീവിച്ച് തളരാതെ മുന്നേറുന്നു. കണ്ണുകളിലെ വെളിച്ചം കെട്ടുപോയവരുടെ സങ്കടങ്ങൾ  സമൂഹം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കണ്ണുകളിൽ ഇരുട്ടുമായി കഴിയുന്ന സഹോദരങ്ങളുടെ കാര്യത്തിൽ കൂടുതൽ സഹായകമായ ക്ഷേമ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ്
  രണ്ടു പേരുടെയും അഭിപ്രായം.
Advertisment
Advertisment