ലൈഫ് മിഷൻ പദ്ധതി പ്രഖ്യാപനം: നഗരസഭയിൽ സ്വാഗതസംഘം രൂപീകരിച്ചു, പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം ജനുവരി 28ന്

New Update

publive-image

Advertisment

പാലാ: കേരളസർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച 2,50,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും തദ്ദേശസ്ഥാപന തല ഗുണഭോക്തൃ സംഗമവും ജനുവരി 28, വ്യാഴാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് നഗരസഭാതലത്തിൽ നടത്തേണ്ട പരിപാടികള്‍ തീരുമാനിക്കുന്നതിനായി പാല നഗരസഭ ചെയർമാന്റെ ചേമ്പറിൽ സംഘാടക സമിതി യോഗം ചേർന്നു.

നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെൽത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്‌, വിവിധ കക്ഷി നേതാക്കളായ സിബി ജോസഫ്, പി.എൻ.പ്രമോദ്, ജയപ്രകാശ്, പ്രൊഫ. സതീഷ് ചൊള്ളാനി, ബിജു പാലുപ്പടവിൽ, ജോസ് എടേട്ട്, കൗൺസിലർമാരായ നീന ജോർജ്, ബിന്ദു മനു, ജോസിൻ ബിനോ, മായ രാഹുൽ, ഷീബ ജിയോ എന്നിവർ പങ്കെടുത്തു.

ജനുവരി 28 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് നഗരസഭ കൌൺസിൽ ഹാളിൽ പ്രൊജക്ടർ ഉപയോഗിച്ച് തത്സമയം പ്രദർശിപ്പിക്കുന്നതിനും തുടർന്ന് പാല നഗരസഭ തലത്തിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നഗരസഭ ചെയർമാൻ നടത്തുന്നതിനും തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന ചടങ്ങിലേക്ക് ഗുണഭോക്താക്കളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കും.

pala news
Advertisment