മെൽനി നെക്റ്റിനു (Melanie Knecht) നടക്കാൻ കഴിയില്ല , ട്രെവർ ഹാൻ ( Trevor Hahn) നു കാഴ്ചയുമില്ല. പക്ഷേ ഇവരിരുവർക്കും വിശ്രമവുമില്ല. മലകൾ കയറുക എന്നതാണിവരുടെ വിനോദം. ട്രെവറിന്റെ മുതുകിലേറി യാണ് മെൽനി മലകൾ കയറുന്നത്.അതൊരുഗ്രൻ ടീം വർക്കാണ്.അമേരിക്കൻ സ്വദേശികളാണിരുവരും.
ഇരുവരും അടുത്തകാലത്ത് അമേരിക്കയിലെ കൊളറാഡോ മല കയറിയാണ് വാർത്തകളിൽ ഇടം പിടിച്ചത്.
/sathyam/media/post_attachments/el4QaIbOf7RoCMx7eFEZ.jpg)
മെൽനി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു :-
" ട്രെവർക്കു കാലുകളുണ്ട്,എനിക്ക് കണ്ണുകളും.ഇതാണ് ഞങ്ങളുടെ ഡ്രീം ടീം. ഞാൻ ജീവിതകാലം മുഴുവൻ വീൽചെയറിലാണ് കഴിഞ്ഞത്. പർവ്വതാരോഹണം വളരെ ഇഷ്ടമാണ്. മലമുകളിലെത്തി വെള്ളിമേഘ ങ്ങളെയും നീലാകാശത്തെയും അടുത്തുകണ്ടാനന്ദിക്കാൻ ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്നതാണ്.
/sathyam/media/post_attachments/c7ydBCEz5ugZWPCINg1H.jpg)
ഇപ്പോൾ ഇത് ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതിയാണ്. ഞങ്ങൾ തമ്മിലുള്ള പൊരുത്തം ഒരു മഹാസംഭ വമാണ്. ഞങ്ങൾക്കിരുവർക്കുമായി രണ്ടു കണ്ണുകളും രണ്ടു കാലുകളുമാണുള്ളത് .അതുതന്നെ ധാരാളം. He’s the legs, I’m the eyes — boom! Together, we’re the dream team.” ഇതാണ് മെൽനിയുടെ വരികൾ. "
/sathyam/media/post_attachments/R1eLOdpLDsngMMTS3dsI.jpg)
യാത്രയിൽ ട്രെവർ ,മെൽനിയെ ഒരു പ്രത്യേകതരം ചെയറിൽ ബന്ധിച്ചു തൻ്റെ മുതുകിലേറ്റിയാണ് നടന്നു പോകുന്നത് ( ചിത്രം കാണുക ) വഴിയും മറ്റുള്ള യാത്രാവിവരണങ്ങളും തോളിലിരുന്നുകൊണ്ട് മെൽനി വിവരിക്കുന്നു, അതനുസരിച്ചാണ് ട്രെവറുടെ മുന്നോട്ടുളള പ്രയാണം തന്നെ.
/sathyam/media/post_attachments/HJ2oiBH2TQhrDL3AdHrV.jpg)
മേൽനിക്കു ചെറുപ്പം മുതൽക്കേ നട്ടെല്ലു വളരാതിരിക്കുന്ന ( Spina bifida) എന്ന രോഗമാണ്. അതുകൊ ണ്ടുതന്നെ കാലുകൾ അതീവ ദുർബലവും. ട്രെവറുടെ കാഴ്ചനഷ്ടപ്പെട്ടത് ഗ്ലോക്കോമ എന്ന രോഗം മൂലമായിരുന്നു. Adaptive എക്സർസൈസ് ക്ലാസ്സിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആ സൗഹൃദം ദൃഢമായി. ഒപ്പം യാത്ര ചെയ്യാനും മലകയറാനും ഒരുമിച്ചു ജീവിക്കാനും അവർ തീരുമാനിക്കുകയായിരുന്നു.
/sathyam/media/post_attachments/wRzds08rNTEfADYDoPtF.jpg)
അടുത്തതായി ഈ മാസം ( ആഗസ്റ്റ് ) 15000 അടി ഉയരമുള്ള ഒരു മലകയറാൻ ഇരുവരും പദ്ധതിയിടുകയാണ്.