Advertisment

35 -ാം വയസിൽ 10 കോടിയിലേറെ സമ്പാദ്യം, ജോലിയിൽ നിന്നും വിരമിച്ചു, പണം സമ്പാദിക്കാൻ ഈ യുവതി പറയുന്ന സൂത്രം

author-image
admin
New Update

publive-image

Advertisment

യുകെ യിൽ നിന്നുള്ള കാറ്റി ഡോണഗനി ന്റെ വയസ്സ് വെറും മുപ്പത്തിയേഴ്. മിക്കവരും ജോലി ചെയ്തു സമ്പാദിക്കാൻ ആരംഭിക്കുന്ന ഈ പ്രായത്തിൽ പക്ഷേ അവൾ വിരമിച്ചു കഴിഞ്ഞു. അതും ഈ ചെറിയ കാലയളവിനുള്ളിൽ പത്ത് കോടിയിലേറെ സമ്പാദിച്ചതിന് ശേഷമാണ് അവൾ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നത്.

എത്രജോലി ചെയ്താലും ഈ ചെറിയ സമയത്തിനുള്ളിൽ എങ്ങനെയാണ് ഒരു വ്യക്തിയ്ക്ക് ഇത്രയൊക്കെ മിച്ചം പിടിക്കാൻ സാധിക്കുന്നത് എന്നത് എല്ലാവരേയും ഞെട്ടിക്കുന്ന കാര്യമാണ്. അതിന് അവൾ പറയുന്ന സൂത്രവാക്യം ചിലവുകൾ കുറക്കുക എന്നതാണ്. താൻ കൈയിലുള്ള പണം ചിലവഴിക്കുന്നതിന് പകരം മിച്ചം പിടിക്കുകയായിരുന്നു എന്നവൾ പറയുന്നു.

ചെറുപ്പം മുതലേ അവൾ പണം ആവശ്യത്തിന് മാത്രമാണ് ചിലവാക്കിയിരുന്നത്. ഈ ശീലം തന്നെയാണ് അവളെ വെറും മുത്തപ്പത്തിയഞ്ചാമത്തെ വയസ്സിൽ കോടിപതിയാക്കിയതും. കാറ്റിയുടെ കുടുംബത്തിന് സുഖമായി ജീവിക്കാനുള്ള സമ്പാദ്യമുണ്ടായിരുന്നു. എന്നാൽ അവധിക്കാലത്ത് ടൂർ പോകുന്നതിനോ, പുറത്ത് പോയി വലിയ ഹോട്ടലുകളിൽ നിന്ന് ആഹാരം കഴിക്കുന്നതിനോ അവൾ പണം അധികം ചിലവഴിച്ചില്ല.

മറ്റ് ചെറുപ്പക്കാരിൽ നിന്ന് വ്യത്യസ്തമായി കാറ്റി തന്റെ പോക്കറ്റ് മണി ചെലവഴിക്കുന്നതിന് പകരം സൂക്ഷിച്ചു വയ്ക്കുമായിരുന്നു. 2005 ജനുവരിയിലാണ് കോസ്റ്റാറിക്കയിൽ വച്ച് അവൾ തന്റെ ഭർത്താവ് അലനെ ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് പ്രണയത്തിലായ അവർ യുകെയിലേക്ക് മടങ്ങി. സ്റ്റാറ്റിസ്റ്റിക്സ് പഠിക്കാനായി കാറ്റി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു.

സാധാരണയായി അവിടങ്ങളിൽ മക്കൾ ആ പ്രായമാകുമ്പോഴേക്കും മാതാപിതാക്കളെ വിട്ട് മാറി താമസിക്കാൻ തുടങ്ങിയിരിക്കും. എന്നാൽ കാറ്റി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഭക്ഷണത്തിനും, വസ്ത്രത്തിനുമായി വളരെ കുറച്ച് പണം മാത്രമാണ് അവൾ ചിലവഴിച്ചിരുന്നത്. പിന്നീട് 2008 ൽ ബിരുദം നേടിയ ശേഷം, അവൾ ഹാംഷെയറിലെ അലന്റെ അമ്മയോടൊപ്പം താമസമാക്കി.

അങ്ങനെ വീട്ടുവാടക മിച്ചം പിടിക്കാൻ അവർക്ക് സാധിച്ചു. കൂടാതെ, കാറ്റി പ്രതിവർഷം 29 ലക്ഷം രൂപ സമ്പാദിക്കുന്ന ഒരു ആക്ച്വറിയായി ജോലി ചെയ്തു. അലന് ആ സമയം സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ലായിരുന്നു. അലൻ പല പല ജോലികൾ ചെയ്തു പണം സമ്പാദിച്ചു. പലപ്പോഴും ജോലിക്കു പോകുമ്പോൾ വീട്ടിൽ ഉണ്ടാക്കിയ ആഹാരമാണ് അവർ കഴിക്കാറുള്ളത്.

പുറത്തുള്ള ആഹാരം വാങ്ങി പണം കളയാൻ അവർ ഒരുക്കമല്ലായിരുന്നു. ഒരു സെക്കൻഡ് ഹാൻഡ് സ്കോഡ വണ്ടിയിലായിരുന്നു യാത്ര. 2013 ജൂലൈയിൽ ഈ ദമ്പതികൾ വിവാഹിതരായി. വിവാഹവേളയിലും ചിലവുകൾ അവർ പരമാവധി നിയന്ത്രിച്ചു. അടുത്തുള്ള ഒരു ഹാൾ വാടകയ്ക്കെടുത്തും, ക്ഷണങ്ങൾ ഇമെയിൽ വഴിയാക്കിയും, അലങ്കാരങ്ങൾ ചെയ്യാൻ ഒരു സുഹൃത്തിന്റെ സഹായം തേടിയും അവർ ചെലവ് കഴിയുന്നത്ര കുറച്ചു കൊണ്ടുവന്നു.

2014 അവസാനത്തോടെ അവളുടെ വരുമാനം പ്രതിവർഷം 58 ലക്ഷം രൂപയായി വർദ്ധിച്ചു. എന്നിട്ടും പക്ഷേ അവൾ വരവിനനുസരിച്ച് ചിലവാക്കാൻ ശ്രമിച്ചില്ല. കൈയിൽ വരുന്ന ഒരോ അണയും മിച്ചം പിടിക്കാനുള്ള വഴികൾ അവർ തേടി. ഇത് കൂടാതെ, എല്ലാ മാസവും മൂന്നുലക്ഷത്തോളം രൂപ അവർ മാറ്റിവയ്ക്കാൻ തുടങ്ങി.

ഇത്രയൊക്കെ സമ്പാദ്യമുള്ള അവരുടെ കൊച്ചു ഫ്ലാറ്റും, പഴയ കാറും, ഒതുങ്ങിയ ജീവിതരീതിയും കണ്ട് പലരും അവർക്ക് ഭ്രാന്താണെന്ന് കരുതി. 2015 ലാണ് കാറ്റി FIRE എന്ന പ്രസ്ഥാനത്തെക്കുറിച്ച് വായിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം, നേരത്തെ വിരമിക്കൽ എന്നത്തിന്റെ ചുരുക്കപ്പേരാണ് ഫയർ. ഇത് ചെലവ് കുറയ്ക്കാനും, സമ്പാദ്യം വർധിപ്പിക്കാനും അവരെ സഹായിച്ചു. കൂടുതൽ പണം സമ്പാദിക്കാനായി കാറ്റിയും അലനും ഓഹരി വിപണിയിൽ ഗവേഷണം നടത്തുകയും അതിൽ നിക്ഷേപം ആരംഭിക്കുകയും ചെയ്തു.

2018 സെപ്റ്റംബറോടെ അവർക്ക് എട്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം രൂപയുടെ നിക്ഷേപമുണ്ടാക്കാൻ കഴിഞ്ഞു. 2019 മാർച്ചിനും ഏപ്രിലിനും ഇടയിൽ അവർ പത്ത് കോടിയെന്ന ലക്ഷ്യത്തിലെത്തി. തുടർന്ന് കാറ്റി വിരമിക്കാൻ തീരുമാനിച്ചു. അതേസമയം വിരമിച്ചെന്ന് വച്ച് വീട്ടിൽ ചുമ്മാ ഇരിക്കാനും കാറ്റിയ്ക്ക് താല്പര്യമില്ലായിരുന്നു.

അവൾ ഇപ്പോൾ റിബൽ ഫിനാൻസ് സ്കൂൾ നടത്തുകയാണ്. മറ്റുള്ളവർക്ക് അവരുടെ ധനകാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും പണച്ചെലവ് നിയന്ത്രിക്കാനും സഹായിക്കുന്ന പത്ത് ആഴ്ച ദൈർഘ്യമുള്ള ഒരു സൗജന്യ ഓൺലൈൻ കോഴ്‌സാണിത്. ഇങ്ങനെയൊക്കെയാണെങ്കിലും, ഇപ്പോൾ അവരുടെ പ്രധാന പണി സഞ്ചാരികളായി ലോകം ചുറ്റലാണ്.

തായ്‌ലൻഡ് മുതൽ മെക്സിക്കോ വരെ മിക്കയിടത്തും അവർ സഞ്ചരിച്ചു കഴിഞ്ഞു. മുൻപ് ഒതുങ്ങിയ ഒരു ജീവിതം നയിച്ച അവർ ഇപ്പോൾ അടിച്ചുപൊളിച്ച് ജീവിതം ആഘോഷിക്കുന്നു. വലിയ വീടും, വിലകൂടിയ വസ്ത്രങ്ങളുമല്ല, ജീവിതവിജയത്തിന്റെ അടിസ്ഥാനം പകരം ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് എന്ന് കാറ്റി പറയുന്നു.

life style
Advertisment