മരിച്ചു പോയ ഭർത്താവിനൊപ്പം യാത്ര; ഇഷ്ടം കൂടിയപ്പോൾ ചിതാഭസ്മവും ആഹാരമാക്കി യുവതി

author-image
admin
New Update

publive-image

മരണപ്പെട്ട ഭർത്താവിന്റെ ഓർമ്മകൾ നിലനിർത്താൻ അദ്ദേഹത്തെ ദഹിപ്പിച്ച ചാരം എല്ലാ ദിവസവും കഴിക്കുന്നുണ്ടെന്ന വാദവുമായി യുവതി. ബ്രിട്ടനിലെ കാസി എന്ന 26കാരിയാണ് വിചിത്രമായ പ്രവർത്തിയിലൂടെ ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. ഭർത്താവായിരുന്ന സീനിനെ മറക്കാൻ ആഗ്രഹിക്കാത്തതിനാൽ പോകുന്നിടത്തെല്ലാം സീനിനെ ദഹിപ്പിച്ച ചാരം കൊണ്ടു പോകുമെന്നും, ഇടയ്‌ക്കെല്ലാം അത് എടുത്ത് കഴിക്കുമെന്നുമാണ് കാസി പറയുന്നത്.

Advertisment

2009ലാണ് കാസിയും സീനും വിവാഹിതരാകുന്നത്. എന്നാൽ അപ്രതീക്ഷിതമായെത്തിയ ചില രോഗങ്ങളെ തുടർന്ന് സീൻ മരിച്ചു. ഇതിന് ശേഷം കാസി പോകുന്നിടത്തെല്ലാം ഭർത്താവിനെ ദഹിപ്പിച്ച ചാരവും കൊണ്ടുപോകാൻ തുടങ്ങി.

‘ഞാൻ എന്റെ ഭർത്താവിനെ എല്ലായിടത്തും കൊണ്ടുപോകും. ഷോപ്പിങ്ങിന്, സിനിമയ്‌ക്ക്, കടകളിൽ, ഹോട്ടലിൽ അങ്ങിനെ എവിടെ പോകുന്നോ അവിടെയെല്ലാം ഞാൻ അദ്ദേഹത്തേയും കൂട്ടും’ കാസി പറയുന്നു. ആത്മാർത്ഥ സ്‌നേഹമെന്ന് ചിലർ പ്രശംസിച്ചെങ്കിലും, ആളുകൾ ഞെട്ടിയത് കാസിയുടെ മറ്റൊരു വെളിപ്പെടുത്തലിലാണ്.

ഈ ചാരം ഇവർ ഇടയ്‌ക്ക് കഴിക്കാറുമുണ്ട്. ഭർത്താവിനെ ദഹിപ്പിച്ച ചാരം കഴിക്കുന്നത് തനിക്ക് നിർത്താനാകുന്നില്ലെന്നും കാസി പറയുന്നു. ‘അദ്ദേഹത്തിന്റെ ഓർമ്മകൾ മായ്ച്ചു കളയണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്റെ ഭർത്താവാണത്. ചാരം പുരണ്ട കൈകളും ഞാൻ പൂർണമായും നക്കിയെടുക്കും.

കഴിഞ്ഞ രണ്ട് മാസത്തോളമായി ഞാൻ ഇങ്ങനെ കഴിക്കുന്നു. ഇപ്പോൾ ഇത് നിർത്താനാകുന്നില്ല.’ കാസി പറയുന്നു. സാധാരണ ഭക്ഷണം പോലെ എപ്പോഴും കഴിക്കാനാകാത്തതിൽ ദിവസം അഞ്ചോ ആറോ തവണയായാണ് കാസി ചാരം കഴിക്കുന്നത്. ഇത് എങ്ങനെയാണ് കഴിക്കുന്നതെന്നും കാസി വ്യക്തമാക്കുന്നുണ്ട്.

പ്രത്യേകമായി തയ്യാറാക്കിയ പെട്ടിക്കുള്ളിലാണ് ചാരം സൂക്ഷിച്ചിരിക്കുന്നത്. ഇതിനുള്ളിലേക്ക് വിരൽ ഇട്ട് കറക്കിയതിന് ശേഷം കൈവിരൽ പൂർണമായും നക്കിയെടുത്താണ് കഴിക്കുന്നത്. ചീഞ്ഞ മുട്ടയുടെയോ, സാന്റ് പേപ്പറിന്റെയോ ഒക്കെ രൂചിയാണ് ഈ ചാരത്തിനെന്നാണ് കാസി പറയുന്നത്. എപ്പോഴും കഴിക്കുന്നത് കൊണ്ട് തന്നെ ഈ രുചി തനിക്ക് പരിചിതമായെന്നും അവർ പറയുന്നു. ഇങ്ങനെ കഴിക്കുന്നത് തനിക്ക് വളരെ സന്തോഷം തരുന്നുവെന്നും അവർ പറയുന്നു.

life style
Advertisment