ലോകത്തിലെ ഏറ്റവും നീളമേറിയ മൂക്കിന്റെ ഉടമ- ഗിന്നസ് റെക്കോർഡിൽ ഇടംനേടി മെഹ്മത്ത് ഒസിയുറേക്ക്

author-image
admin
New Update

publive-image

ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളമേറിയ മൂക്കിനുടമയാണ് മെഹ്മത്ത് ഒസിയുറേക്ക്. 8.8 സെന്റീമീറ്റർ നീളമാണ് മൂക്കിനുള്ളത്. റോമിലെ ലോ ഷോ ഡീ റെക്കോർഡ് എന്ന ഇറ്റാലിയൻ ടിവി ഷോയിലാണ് മെഹ്മത്ത് മൂക്കിന്റെ നീളം അളന്നത്.

Advertisment

ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളം കൂടിയ മൂക്ക് എന്ന വിശേഷണത്തോടെ ഗിന്നസ് റെക്കോർഡും കരസ്ഥമാക്കി ഇദ്ദേഹം. ടർക്കിഷ് സ്വദേശിയാണ് ഇദ്ദേഹം. അതേസമയം, ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കാൻ സാധിച്ചെങ്കിലും മൂക്കിന്റെ നീളം അളക്കാത്ത മറ്റ് ആളുകളുണ്ടാകാം.

കാരണം, മെഹ്മത്ത് ഒസിയുറേക്കിന്റെ മൂക്കിനേക്കാൾ നീളമുള്ള ഒരാൾ 1770 കളിൽ ജീവിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇംഗ്ലീഷ് സർക്കസ് താരമായിരുന്ന തോമസ് വെഡേഴ്സിനായിരുന്നു ഈ നേട്ടം മുൻപ് സ്വന്തമായിരുന്നത്. 19 സെന്റീമീറ്റർ നീളമുള്ള മൂക്ക് ഉണ്ടായിരുന്നു ഇദ്ദേഹത്തിന്.

അടുത്തിടെ, സ്പെയിനിൽ നിന്നുള്ള സാറ്റൂറിനോ ഡി ലാ ഫ്യുന്റെ ഗാർസിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി റെക്കോർഡിൽ ഇടം നേടിയിരുന്നു. 112 വയസ്സും 211 ദിവസവുമായിരുന്നു പ്രായം. 1019 ഫെബ്രുവരി 11ന് പ്യുന്റെ കാസ്ട്രോയിലാണ് സാറ്റൂറിനോ ജനിച്ചത്.

Lifestyle
Advertisment