ഒസാമ ബിൻ ലാദന്റെ സഹോദരൻ ഇബ്രാഹിം ബിൻ ലാദന്റെ ഉടമസ്ഥതയിലുള്ള വില്ല വിൽപനയ്ക്ക്. ലോസ് ഏഞ്ചൽസിലെ ലോവര്‍ ബെൽ എയറിന് സമീപത്തുള്ള ഈ ബംഗ്ലാവിന്റെ വില 208 കോടിക്ക് മുകളിൽ

author-image
admin
New Update

publive-image

ഒസാമ ബിൻ ലാദന്റെ സഹോദരൻ ഇബ്രാഹിം ബിൻ ലാദന്റെ ഉടമസ്ഥതയിലുള്ള വില്ല വിൽപനയ്ക്ക്. ലോസ് ഏഞ്ചൽസിലെ ലോവര്‍ ബെൽ എയറിന് സമീപത്തുള്ള ഈ ബംഗ്ലാവ് 28 മില്യൺ ഡോളറിന് വില്‍ക്കാന്‍ വച്ചിരിക്കുകയാണ്. ഒസാമ ബിന്‍ലാദന്‍റെ അര്‍ദ്ധ സഹോദരനാണ് ഇബ്രാഹിം ബിന്‍ലാദന്‍.

Advertisment

രണ്ട് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലത്താണ് ഈ 7106 സ്ക്വയര്‍ ഫീറ്റ് ബംഗ്ലാവുള്ളത്. ഹോട്ടല്‍ ബെല്‍ എയറില്‍ നിന്നും ബെല്‍ എയര്‍ കൌണ്ടി ക്ലബ്ബില്‍ നിന്നും നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂവെന്ന് ഇതിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

publive-image

2001 -ലെ ഭീകരാക്രമണത്തിന് ശേഷം ഉടമ ഇവിടെ താമസിച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1983 -ലാണ് ഇബ്രാഹിം ഈ വില്ല വാങ്ങിയത് എന്ന് കരുതപ്പെടുന്നു. അന്ന് രണ്ട് മില്ല്യണ്‍ ഡോളറിനാണ് ഇത് വാങ്ങിയത്. മുൻ ഭാര്യ ക്രിസ്റ്റീൻ ഹാർട്ടുനിയൻ സിനയ്‌ക്കും മകൾക്കുമൊപ്പം ഇബ്രാഹിം ഇവിടെ താമസിച്ചിരുന്നു.

അവിടെ ഉണ്ടായിരുന്ന സമയത്ത്, ഇബ്രാഹിം മുഴുവൻ സമയം ഗ്രൗണ്ട്കീപ്പർമാർ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ, സ്വകാര്യ സുരക്ഷയ്ക്കായുള്ളവര്‍ എന്നിവരെ നിയമിച്ചിരുന്നു എന്ന് ദി മെർക്കുറി ന്യൂസ് റിപ്പോർട്ട് ചെയ്തു.

publive-image

1931 -ല്‍ നിര്‍മ്മിച്ച ഈ വീട് കഴിഞ്ഞ 20 വര്‍ഷമായി മിക്കവാറും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഏഴ് കിടപ്പുമുറികളും അഞ്ച് ബാത്ത്റൂമുകളും ഇതിനകത്തുണ്ട്. റെഡ്ഫിനിലാണ് ഇത് വില്‍ക്കാന്‍ വച്ചിരിക്കുന്നത്. പുനര്‍നിര്‍മ്മാണത്തിന് ഉടമ തയ്യാറാണ് എന്നും പറയുന്നുണ്ട്. ബം​ഗ്ലാവിന്റെ അകത്തെ ചിത്രങ്ങളൊന്നും തന്നെ വിൽപനപരസ്യത്തിനൊപ്പം നൽകിയിട്ടില്ല.

life style
Advertisment