/sathyam/media/media_files/2025/10/31/89898998-2025-10-31-13-23-37.jpg)
ഈച്ചകള്‍ എന്നും ശല്യമാണ്. വീടിന്നുള്ളില്‍ എത്രയൊക്കെ ശുചിത്വം പാലിച്ചാലും പലപ്പോഴും ഈച്ച ഒഴിവാകാറില്ല. കൊച്ചുകുട്ടികളുള്ള വീടുകളില്‍ ഈച്ചയെ ഒഴിവാക്കാന്‍ കെമിക്കല്‍ പ്രയോഗങ്ങള്‍ നടത്തുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പ്രധാനമായും അടുക്കള, ഡൈനിങ് ഹാള്‍ എന്നിവിടങ്ങളിലാണ് ഈച്ച ശല്യം കൊണ്ടു നാം പൊറുതിമുട്ടുക.
അതേസമയം, സ്വീകരണമുറികളിലും കിടപ്പുമുറികളിലും വരാന്തയിലുമെല്ലാം ഈച്ച വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. വിലപ്പെട്ട അതിഥി വീട്ടിലെത്തുമ്പോള്‍ വീടിന്നകത്ത് ഈച്ചയെ കണ്ടാല്‍ വീട്ടുകാരുടെ അവസ്ഥയെന്താകും. അതിഥിക്കുമുമ്പില്‍ അവര്‍ക്കു തലകുനിക്കേണ്ടിവരും.
ഈച്ചകളെ തടയാന്‍ പല മാര്‍ഗങ്ങളും തേടാറുണ്ടെങ്കിലും കെമിക്കല്‍ പ്രയോഗങ്ങളില്ലാതെ ഈച്ചകളെ തുരത്താന്‍ കഴിയുമെന്ന് ചിലര്‍ അവകാശപ്പെടുന്നു. അതിനുള്ള ട്രിക്കുകള്‍ എന്തൊക്കെയാണെന്നല്ലേ!
വീടിന്നുള്ളില്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ വെള്ളം നിറച്ച് അതില്‍ നാണയങ്ങളിട്ട് തൂക്കിയിട്ടാല്‍ ഈച്ച വരില്ലെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. വീടുകളില്‍ മാത്രമല്ല, കടകളിലും ചെറിയ ഭക്ഷണശാലകളിലും ഈ മാര്‍ഗം ഉപയോഗിക്കാറുണ്ട്.
എന്നാലിത് യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പലര്‍ക്കും സംശയമാണ്. എന്നാല്‍, ഈച്ച ശല്യം അകലുമെന്നതു വാസ്തവമാണ്. പ്ലാസ്റ്റിക് ബാഗില്‍ വെള്ളംനിറച്ച് നാണയമിട്ട് വീടിനുള്ളില്‍ കെട്ടിത്തൂക്കുന്ന ജനപ്രിയമാര്‍ഗം നമ്മള്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലുള്ളവരും ഉപയോഗിക്കാറുണ്ട്.
വെള്ളംനിറച്ച് നാണയമിട്ട പ്ലാസ്റ്റിക് ബാഗ് ഈച്ചയുടെ കാഴ്ചയെ കുഴപ്പത്തിലാക്കുന്നു. ബാഗിനുള്ളിലേക്കു പ്രവേശിക്കുന്ന പ്രകാശം നാണയത്തില്‍ത്തട്ടി പ്രതിഫലിക്കുമ്പോള്‍ ഇച്ചകളെ ആശയക്കുഴപ്പത്തിലാക്കുകയും മറ്റേതെങ്കിലും ഭാഗത്തേക്കു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. പ്രകാശം പ്രതിഫലിക്കുന്ന പ്ലാസ്റ്റിക് ബാഗ് മറ്റൊരു പ്രാണിയുടെ കണ്ണാണെന്നു തെറ്റദ്ധരിച്ചാണ് ഈച്ച ദിശമാറിപ്പോകുന്നതെന്നും ചിലര്‍ പറയുന്നു.
അതേസമയം, ഇത്തരം മാര്‍ഗങ്ങള്‍ യഥാര്‍ഥത്തില്‍ ആശ്രയിക്കാവുന്നതല്ലെന്ന് മേഖലയിലെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. ശുചിത്വമാണ് ഈച്ച ശല്യത്തിനു ശാശ്വതപരിഹാരം. ഈച്ചകള്‍ ചത്തതോ ചീഞ്ഞളിഞ്ഞതോ ആയ ജൈവവസ്തുക്കളാണു ഭക്ഷിക്കുന്നത്. ഇത്തരം വസ്തുക്കളുള്ളിടത്താണ് ഈച്ചകള്‍ പ്രത്യക്ഷപ്പെടുന്നത്. അവിടങ്ങളില്‍ മുട്ടയിടുകയും കൂടുതല്‍ ഈച്ചകള്‍ വിരിയുകയും ചെയ്യുന്നു. ഇതിനെല്ലാം ഫലപ്രദമായ മാര്‍ഗം ശുചിത്വം തന്നെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us