ഈച്ച ശല്യം ഒഴിവാക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.
കര്‍പ്പൂരം
കര്‍പ്പൂരം കത്തിച്ച് വീടിന്റെ പല ഭാഗത്തും വയ്ക്കുക. ഇതിന്റെ പുക ഈച്ചകളെ അകറ്റും.
തുളസി
തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം തളിക്കുന്നത് ഈച്ചകളെ അകറ്റാന്‍ സഹായിക്കും.
ഓറഞ്ച് തൊലിയും ഗ്രാമ്പൂവും
ഓറഞ്ച് തൊലിയില്‍ ഗ്രാമ്പൂ കുത്തിവെച്ച് ഈച്ച ശല്യമുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.
വിനാഗിരിയും നാരങ്ങയും
വിനാഗിരിയും നാരങ്ങയും ചേര്‍ത്ത ലായനി ഈച്ചകളെ അകറ്റാന്‍ ഉപയോഗിക്കാം.
കാപ്പിപ്പൊടി
ഒരു പാത്രത്തില്‍ കാപ്പിപ്പൊടി എടുത്ത് ഈച്ച ശല്യമുള്ള സ്ഥലത്ത് വയ്ക്കുക.
പുതിനയില
പുതിനയിലയും തുളസിയിലയും ചേര്‍ത്ത് അരച്ചെടുത്ത മിശ്രിതം ഈച്ചയുള്ള സ്ഥലത്ത് തളിക്കുക.