/sathyam/media/media_files/2025/10/27/9ea41536-5105-47ed-80ae-37393e8ee4f1-2025-10-27-18-01-38.jpg)
പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ രാജ്യമാണ് ഇന്ത്യ. ഇത്തരം ആചാരങ്ങള്‍ പാലിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍, ഇതിനെയെല്ലാം നിരാകരിച്ചു മുന്നോട്ടുപോകുന്നവര്‍ക്കും ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പുരോഗമനചിന്താഗതിക്കാരില്‍ ഇതിനെയെല്ലാം എതിര്‍ക്കുന്നവരുമുണ്ട്. ചില പാരന്പര്യങ്ങള്‍ കൗതുകമാകാറുണ്ട്.
ഇന്ത്യയില്‍ സ്ത്രീകള്‍ വളകള്‍ ധരിക്കുന്നതില്‍ ചില ആചാരങ്ങളുണ്ടത്രെ, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍..! സമൃദ്ധമായ ദാമ്പത്യ ജീവിതത്തിന്റെയും നല്ല ഭര്‍ത്താവിന്റെയും പ്രതീകമായാണ് സ്ത്രീകള്‍ വളകള്‍ അണിയുന്നത്. പാരന്പര്യമായി ഇങ്ങനെ കണക്കാക്കുന്നുണ്ടെങ്കിലും കൗതുകകരമായ ചോദ്യം ഉയര്‍ന്നുവരുന്നു, ഇതിനു പിന്നില്‍ എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ..?
വളകള്‍ ഇന്ത്യന്‍ സ്ത്രീകളുടെ വിവാഹത്തെ പ്രതിനിധീകരിക്കുന്നു. വിവാഹശേഷം പല നിറത്തിലുള്ള വളകള്‍ ധരിക്കുന്നതു കുടുംബത്തിനു നല്ല ആരോഗ്യവും ഭാഗ്യവും സന്തോഷവും സമൃദ്ധിയും നല്‍കുമെന്നാണു വിശ്വാസം. എന്നാല്‍ പാരന്പര്യമല്ല, സന്തോഷം നല്‍കുന്നതിനാലും അഴകേകുന്നതിനാലും സ്ത്രീകള്‍ വളകള്‍ ധരിക്കുന്നുവെന്ന് ഒരുവിഭാഗവും അഭിപ്രായപ്പെടുന്നു.
ഇക്കാര്യം വിശദമായി പരിശോധിക്കുന്‌പോള്‍ കൈത്തണ്ടയില്‍ വളകള്‍ ധരിക്കുമ്പോള്‍ അവ ഘര്‍ഷണം സൃഷ്ടിക്കുകയും രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യുന്നതായി മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന ഒരു അക്യുപങ്ചര്‍ പോയിന്റാണിത്.
സ്ത്രീകള്‍ പലപ്പോഴും കുപ്പിവളകള്‍ തെരഞ്ഞെടുക്കുന്നു. കുപ്പിവളകള്‍ നെഗറ്റീവ് എനര്‍ജിയെ അകറ്റുമെന്നാണു വിശ്വാസം. വ്യത്യസ്ത നിറങ്ങളിലുള്ള വളകള്‍ക്കു വ്യത്യസ്ത അര്‍ഥങ്ങളുണ്ട്. പച്ച ശാന്തതയെ അടയാളപ്പെടുത്തുന്നു. ചുവപ്പ് ഫലഭൂയിഷ്ഠതയുമായും നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. വളകള്‍ സൗന്ദര്യത്തിന്റെ ഭാഗം മാത്രമല്ല, അതിനുപിന്നില്‍ ഇത്തരത്തിലുള്ള പാരമ്പര്യ-ശാസ്ത്രീയ കാര്യങ്ങളുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us