/sathyam/media/post_attachments/2uIJGQbWFYrkHE5C25IQ.jpg)
ചില ഭക്ഷണ സാധനങ്ങൾ പാചകം ചെയ്തതോ അല്ലാതെയോ രാത്രി കഴിക്കരുത് എന്ന് പറയാറുണ്ട്. ഇത്തരം ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെരിച്ചിൽ, വയറിൽ ഗ്യാസ് കയറുക, വയറു വേദന തുടങ്ങിയ കാരണങ്ങളാലാണ് ഇവ ഒഴിവാക്കണമെന്ന് പറയുന്നത്. ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പും ചില ഭക്ഷണ സാധനങ്ങൾ കഴിക്കരുതെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
ലൈംഗികതയ്‌ക്ക് മുൻപ് ഉപ്പിട്ടത് കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇതിന് അസിഡിറ്റി ഉണ്ടാക്കാനുള്ള കഴിവുണ്ട്. ലൈംഗിക ഉത്തേജന സമയത്ത് കടുത്ത അപകടം സംഭവിക്കാം.ലൈംഗിക ബന്ധത്തിന് മുമ്പ് സവാള, വെളുത്തുള്ളി എന്നിവ കഴിക്കരുത്. ഇത് വായയിൽ നിന്ന് വായ്‌നാറ്റം പുറപ്പെടുവിക്കും. നല്ല നിമിഷത്തിൽ നിരാശപ്പെടാൻ ഇതുമാത്രം കാരണമായേക്കും
മദ്യപാനം ലൈംഗിക ഉത്തേജനം വർദ്ധിപ്പിക്കുമെന്ന് പലരും കരുതുന്നു. മറിച്ച്, മദ്യം കഴിച്ച ശേഷമാണ് അലസത ശരീരത്തിൽ വരുന്നത്. മദ്യം ശരീരത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ ലൈംഗിക ബന്ധത്തിന് മുമ്പ് ഒരിക്കലും മദ്യം കുടിക്കരുത്. മദ്യപിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മരണം സംഭവിച്ച ഉദാഹരണങ്ങൾ പോലും ഉണ്ട്