പിറന്നാളാഘോഷിച്ചത് 550 കേക്കുകള്‍ മുറിച്ച്; വൈറലായി വീഡിയോ

author-image
admin
New Update

publive-image

പ്രത്യേകാവസരങ്ങളും ആഘോഷങ്ങളുമെല്ലാം പുതുമയുള്ളതാക്കി മാറ്റാന്‍ നമ്മളില്‍ മിക്കവരും പല പരീക്ഷണങ്ങളും നടത്താറുണ്ട്, അല്ലേ? വീട്ടിലെ കല്യാണമോ, പിറന്നാളോ, മറ്റെന്തെങ്കിലും വിശേഷങ്ങളോ ആകട്ടെ, അതിന് പരമാവധി മികവുറ്റതാക്കാന്‍ പുതുമകള്‍ പലതും കൊണ്ടുവരാന്‍ ശ്രമിക്കാം.

Advertisment

ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയോ, അല്ലെങ്കില്‍ കൂട്ടുകാര്‍ ഒത്തുചേര്‍ന്ന് സര്‍പ്രൈസുകളൊരുക്കിയോ, നൃത്തമോ പാട്ടോ അവതരിപ്പിച്ചോ എല്ലാം ആഘോഷവേളകള്‍ വര്‍ണാഭമാക്കാം.

എന്നാല്‍ ചിലര്‍ക്ക് ഇത്തരം സന്തോഷങ്ങളെക്കാള്‍ പ്രിയം അല്‍പം കൂടി വ്യത്യസ്തമായ, അധികമാരും പരീക്ഷിക്കാത്ത എന്തെങ്കിലും പുതുമകളെ പരിചയപ്പെടുത്തുന്നതിലാകാം. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

മുംബൈ സ്വദേശിയായ സൂര്യ രത്തൂരി എന്ന യുവാവ് തന്റെ പിറന്നാള്‍ ആഘോഷിച്ചത് 550 കേക്കുകള്‍ മുറിച്ചുകൊണ്ടാണത്രേ. ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. രണ്ട് കൈകളിലും കേക്ക് കട്ടിംഗിനായുള്ള കത്തികള്‍ പിടിച്ചുകൊണ്ട് മൂന്ന് വലിയ മേശകളിലായി തയ്യാറാക്കി വച്ച കേക്കുകള്‍ ഓരോന്നും മുറിച്ചുകൊണ്ട് യുവാവ് മുന്നോട്ട് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്.

ചുറ്റും കൂടിനില്‍ക്കുന്ന അതിഥികള്‍ അതിശയപൂര്‍വം ഈ നിമിഷങ്ങള്‍ തങ്ങളുടെ ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ 'ഹിറ്റ്' ആയിരിക്കുകയാണിപ്പോള്‍.

ക്രിയാത്മകമായ ആശയങ്ങളൊന്നും ഇതിന് പിന്നിലില്ലെന്നും ജനശ്രദ്ധയാകര്‍ഷിക്കാനുള്ള 'നമ്പര്‍' മാത്രമാണിതെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ മറുവിഭാഗം യുവാവിന്റെ വ്യത്യസ്തതയാര്‍ന്ന പരീക്ഷണത്തിനൊപ്പമാണ് നില്‍ക്കുന്നത്.

&t=1s

viral
Advertisment