പ്രത്യേകാവസരങ്ങളും ആഘോഷങ്ങളുമെല്ലാം പുതുമയുള്ളതാക്കി മാറ്റാന്‍ നമ്മളില്‍ മിക്കവരും പല പരീക്ഷണങ്ങളും നടത്താറുണ്ട്, അല്ലേ? വീട്ടിലെ കല്യാണമോ, പിറന്നാളോ, മറ്റെന്തെങ്കിലും വിശേഷങ്ങളോ ആകട്ടെ, അതിന് പരമാവധി മികവുറ്റതാക്കാന്‍ പുതുമകള്‍ പലതും കൊണ്ടുവരാന്‍ ശ്രമിക്കാം.
ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയോ, അല്ലെങ്കില്‍ കൂട്ടുകാര്‍ ഒത്തുചേര്‍ന്ന് സര്പ്രൈസുകളൊരുക്കിയോ, നൃത്തമോ പാട്ടോ അവതരിപ്പിച്ചോ എല്ലാം ആഘോഷവേളകള്‍ വര്‍ണാഭമാക്കാം.
എന്നാല്‍ ചിലര്‍ക്ക് ഇത്തരം സന്തോഷങ്ങളെക്കാള്‍ പ്രിയം അല്പം കൂടി വ്യത്യസ്തമായ, അധികമാരും പരീക്ഷിക്കാത്ത എന്തെങ്കിലും പുതുമകളെ പരിചയപ്പെടുത്തുന്നതിലാകാം. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
മുംബൈ സ്വദേശിയായ സൂര്യ രത്തൂരി എന്ന യുവാവ് തന്റെ പിറന്നാള്‍ ആഘോഷിച്ചത് 550 കേക്കുകള്‍ മുറിച്ചുകൊണ്ടാണത്രേ. ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. രണ്ട് കൈകളിലും കേക്ക് കട്ടിംഗിനായുള്ള കത്തികള്‍ പിടിച്ചുകൊണ്ട് മൂന്ന് വലിയ മേശകളിലായി തയ്യാറാക്കി വച്ച കേക്കുകള്‍ ഓരോന്നും മുറിച്ചുകൊണ്ട് യുവാവ് മുന്നോട്ട് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്.
ചുറ്റും കൂടിനില്ക്കുന്ന അതിഥികള്‍ അതിശയപൂര്‍വം ഈ നിമിഷങ്ങള്‍ തങ്ങളുടെ ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ‘ഹിറ്റ്’ ആയിരിക്കുകയാണിപ്പോള്‍.
ക്രിയാത്മകമായ ആശയങ്ങളൊന്നും ഇതിന് പിന്നിലില്ലെന്നും ജനശ്രദ്ധയാകര്‍ഷിക്കാനുള്ള ‘നമ്പര്‍’ മാത്രമാണിതെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ മറുവിഭാഗം യുവാവിന്റെ വ്യത്യസ്തതയാര്‍ന്ന പരീക്ഷണത്തിനൊപ്പമാണ് നില്‍ക്കുന്നത്.
കോട്ടയം: പി സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്. നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്ക് ഹാജരാകണം. പി സി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പോകാനിരിക്കെയാണ് പൊലീസ് നീക്കം. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്. പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി […]
കൊച്ചി: ഡോ. ജോ ജോസഫിനെതിരായ വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് മന്ത്രി പി.രാജീവ്. ആരാണ് ഇങ്ങനെ ഒരു ദൃശ്യം കിട്ടിയാൽ പ്രചരിപ്പിക്കാത്തത് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇത് കേരളത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത്തരം ഒരു പ്രതികരണത്തിലൂടെ പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കാൻ താൻ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വി.ഡി.സതീശനെന്നും പി.രാജീവ് പറഞ്ഞു. കോൺഗ്രസ് സ്വീകരിച്ച അധമമായ പ്രചാരണ രീതിക്കെതിരെ പല കോണുകളിൽ നിന്നും എതിർപ്പുണ്ട്. കോൺഗ്രസ്സിനുള്ളിൽ തന്നെ പ്രതിഷേധം ഉണ്ട്. അവർ ഇടത് പക്ഷത്തിന് വോട്ട് […]
ഡൽഹി: ഇന്ത്യയിൽ 80 ശതമാനം കുട്ടികളും ഓൺലൈൻ പഠനം താൽപര്യപ്പെടുന്നില്ലെന്ന് സർവേ. 24 ശതമാനം പേർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചിട്ടില്ല, വാഹനത്തിൽ സ്കൂളിലേക്ക് പോകാൻ കഴിയുന്നവർ 47 ശതമാനം മാത്രമാണെന്നും വിദ്യാഭ്യാസ വകുപ്പ് സി.ബി.എസ്.സിയുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ രാജ്യവ്യാപകമായി നടത്തിയ നാഷണൽ അച്ചീവ്മെന്റ് സർവേ പറയുന്നു. 2021 നവംബർ 12 ന് നടന്ന സർവേയിൽ 34 ലക്ഷം കുട്ടികളെയാണ് പഠനവിധേയമാക്കിയത്. സ്കൂൾ അന്തരീക്ഷം, കുട്ടികളുടെ പ്രദേശം, ജെൻഡർ, സമുദായം തുടങ്ങിയവ പരിഗണിച്ച് 720 ജില്ലകളിലായി കുട്ടികളുടെ […]
കൊല്ലം: കല്ലടയാര്‍ തീരത്ത് സെൽഫി എടുക്കുന്നതിനിടെ ആറ്റില്‍ വീണ മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി അപര്‍ണ്ണയാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി ഒരാള്‍ വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി മറ്റ് രണ്ടുപേരും ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും ഒഴുക്കില്‍പ്പെട്ടത്. സഹോദരങ്ങളായ അനുഗ്രഹയും അനുപമയും രക്ഷപ്പെട്ടു.
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 29 ന് ഞായറാഴ്ച 3.30 മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കെ.സി അബൂബക്കർ അറിയിച്ചു . പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ ലഭ്യമാവും. കൽബ, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, മസാഫി, ദൈദ്, തുടങ്ങിയ സമീപ പ്രദേശങ്ങളിൽ ഉള്ളവർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ക്ലബ്ബിലെ പാസ്പോര്‍ട്ട് സേവനങ്ങൾ ഞായറാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് 2 മണി വരെയും […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ജൂൺ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ ഓരോന്നും നമ്മുടെ ആരോഗ്യത്തെ അനുകൂലമായ രീതിയിലോ പ്രതികൂലമായ രീതിയിലോ ബാധിക്കാതെ പോകില്ല. മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നാമെന്താണോ കഴിക്കുന്നത്, അതുതന്നെയാണ് ഏറെക്കുറെ ശാരീരികമായും മാനസികമായും നമ്മള്. അതുകൊണ്ട് തന്നെ ഡയറ്റിന്റെ കാര്യത്തില്‍ ചിലതെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവരും ഒരു ദിവസത്തിലേക്ക് കടക്കുന്നത് തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിച്ചുകൊണ്ടായിരിക്കും. ഇതിന് പുറമെ ദിവസത്തില്‍ പലപ്പോഴും വിരസതയെ മറികടക്കാനോ ഉന്മേഷം നേടാനോ എല്ലാം നാം കാപ്പിയെയോ ചായയെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചായ പതിവായി […]
ഈച്ച, കോടിഗോബ്ബ പോലെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ കിച്ച സുദീപ് നായകനാകുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ. ഒരു ഫാന്റസി ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന വിക്രാന്ത് റോണയിൽ നായികാ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ്. 28 ജൂലൈയിൽ 3 ഡിയിലാണ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തുന്നത്. കന്നഡയിൽ ഒരുങ്ങുന്ന വിക്രാന്ത് റോണ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ മൊഴി മാറ്റി എത്തും. അനുപ് ഭണ്ടാരി തിരക്കഥ എഴുതി ചിത്രം സംവിധാനം […]
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഹോം സിനിമയെ മുഴുവനായി അവഗണിച്ചതില്‍ വിഷമമുണ്ടെന്ന് നടി മഞ്ജു പിള്ള. സിനിമ പൂര്‍ണ അര്‍ത്ഥത്തില്‍ ജൂറി കാണാതെ പോയോ എന്ന് സംശയമുണ്ടെന്ന് മഞ്ജു പിള്ള പ്രതികരിച്ചു. സിനിമ മുഴുവന്‍ കണ്ടിട്ട് കലാമൂല്യമില്ലെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് മഞ്ജു പിള്ള ചോദിച്ചു. ‘ഒരു ക്ലീന്‍ മൂവി ആയിരുന്നു ഹോം. ചിത്രത്തില്‍ ജീവന്റെ അംശമുണ്ട്. വിജയ് ബാബുവിനെതിരായ കേസാണ് സിനിമയെ അവഗണിക്കാന്‍ കാരണമെങ്കില്‍ അത് ശരിയല്ല. വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി തീരുമാനം മാറ്റുമോയെന്ന […]