20
Thursday January 2022

‘ലൈറ്റ് ഇൻ ലൈഫ്’ സ്വിറ്റ്സർലൻഡ് 2021-ൽ പുതിയ പദ്ധതികളുമായി മുന്നോട്ട്

ഷിജി ചീരംവേലില്‍
Monday, December 14, 2020

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സുമനസ്സുകളുടെ കൂട്ടായ്മയായ ‘ലൈറ്റ് ഇൻ ലൈഫ്’ സ്വിറ്റ്സർലണ്ടിന്റെ 2020 ലെ വാർഷിക പൊതുയോഗം നടന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സൂം – മീഡിയ വഴി അംഗങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽത്തന്നെയിരുന്ന് ഈ വർഷത്തെ പൊതുയോഗത്തിൽ സംബന്ധിച്ചത് ഒരു പുതിയ അനുഭവമായി.

2020 ൽ സ്വിസ് ഫ്രാൻക് 162175 (ഒരു കോടി പതിനെട്ടുലക്ഷത്തി മുപ്പത്താറായിരം രൂപയുടെ) പദ്ധതികളാണ് ലൈറ്റ് ഇൻ ലൈഫ് വിജയകരമായി നടപ്പാക്കിയത്.

വരും വർഷത്തേക്കുള്ള ബഡ്ജറ്റ് പൊതുയോഗം എതിരില്ലാതെ പാസാക്കി. 243700 സ്വിസ് ഫ്രാൻകിന്റെ (ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ) വിവിധ പദ്ധതികളാണ് 2021 ൽ നടപ്പിലാക്കുവാൻ ലൈറ്റ് ഇൻ ലൈഫ് ഉദ്ദേശിക്കുന്നത്.

ഇന്ത്യയിൽ മൂന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ മുൻവർഷങ്ങളിൽ പൂർത്തിയാക്കിയ മൂന്നു സ്‌കൂളുകൾക്ക് ശേഷം, മിസോറാം സംസ്ഥാനത്തു ഒരു സ്‌കൂൾ നിർമിച്ചു നൽകുവാനും യോഗത്തിൽ തീരുമാനമായി.

മുൻവർഷ പദ്ധതികൾ പോലെ തന്നെ എംഎസ്എഫ്എസ് നേതൃത്വം നൽകുന്ന എഫ്എഎസ് സിഇ ഇന്ത്യയുമായി സഹകരിച്ചു പദ്ധതി നടപ്പാക്കുവാനാണ് തീരുമാനം. തുടക്കത്തിൽ 280 കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഈ പദ്ധതി കൊണ്ട് ലഭിക്കും.

ലൈറ്റ് ഫോർ ചൈൽഡ് പദ്ധതിയും ഉപരി വിദ്യാഭ്യാസ സഹായ നിധി പദ്ധതികളും വരുംവർഷങ്ങളിലും തുടരാൻ തീരുമാനമായി. വര്ഷങ്ങളായി നിലവിലുള്ള, ആലംബഹീനരായ ഭവനരഹിതരെ സഹായിക്കുന്ന ‘ആലയം’ ഭവന പദ്ധതിക്ക് പുറമെ, ഈ വര്ഷം പത്തു ഭവനങ്ങളുടെ ഒരു സമുച്ചയം നിർമ്മിച്ച് നൽകുന്നതിനായി ഒരു സ്പെഷ്യൽ പ്രോജക്ടു കൂടി പരിഗണനയിൽ ഉണ്ടെന്നു പ്രോജക്ട് മാനേജർ ശ്രീ മാത്യു തെക്കോട്ടിൽ അറിയിച്ചു.

(ഈ വര്ഷം കോട്ടയം ജില്ലയിൽ നടപ്പാക്കിയ ‘പുനർജനി ‘ പ്രളയാനന്തര പുനരധിവാസ സമുച്ചയം ഉൾപ്പടെ, ഇതിനോടകം 106 ഭവനങ്ങളുടെ നിർമ്മിതിയാണ് ലൈറ്റ് ഇൻ ലൈഫ് വഴി സാധ്യമായത്.) ഈ പ്രോജക്ടുമായി സഹകരിക്കുവാൻ താല്പര്യമുള്ളവർക്ക് info@lightinlife.org എന്ന ഇ-മെയിൽ അഡ്രസ് വഴി ബന്ധപ്പെടാവുന്നതാണ്.

വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും നന്മയുടെ നറുമലരുകളാകാൻ മലയാളിക്ക് സാങ്കേതികതകൾ തടസ്സമാകില്ല എന്നതിന് ഒരു ഉദാഹരണമായിരുന്നു ഈ വര്ഷം സ്വിറ്റ്‌സർലൻഡിൽ നിന്നും നടപ്പാക്കിയ ചാരിറ്റി പ്രൊജക്റ്റായ സ്നേഹ സ്‌പർശം.

തിരുവന്തപുരത്തുള്ള ഗോപിനാഥ് മുതുകാട് മാജിക് അക്കാഡമിയിലെ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുവാൻ, സ്വിറ്റ്‌സർലണ്ടിലെ തന്നെ സൗഹൃദ കൂട്ടായ്മയായ ഹലോഫ്രണ്ട്സിനൊപ്പം, ലൈറ്റ് ഇൻ ലൈഫും ഒരു കൈത്താങ്ങാകാൻ തീരുമാനിച്ചപ്പോൾ, കലർപ്പില്ലാത്ത കരുതലിന്റെയും മാതൃകയാക്കാവുന്ന മാനവികതയുടെയും നേർക്കാഴ്ചയായി.

ലൈറ്റ് ഇൻ ലൈഫിന്റെ മുൻകൂട്ടി തയാറാക്കിയ പദ്ധതികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കേണ്ട പ്രതിബദ്ധത ഉള്ളപ്പോഴും, അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി, കണക്കു കൂട്ടലുകളെ ഒരു പരിധി വരെ മാറ്റി മറിച്ചു എന്ന് പറയാതെ വയ്യ.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ, പദ്ധതി പ്രദേശങ്ങളിൽ കോവിഡ്-19 കനത്ത ആഘാതം സൃഷ്ടിച്ചു. ദുരിതബാധിതർക്ക്, നേരിട്ട് സഹായം എത്തിക്കുവാൻ ലൈറ്റ് ഇൻ ലൈഫ് നടത്തിയ ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവഴി 15500 സ്വിസ് ഫ്രാൻക് (പന്ത്രണ്ടു ലക്ഷത്തിനു മുകളിൽ രൂപ) സമാഹരിക്കുകയും എഫ്എഎസ്‌സിഇ ഇന്ത്യ മുഖേന ദുരിതബാധിതർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു.

ലോകോത്തര ജീവകാരുണ്യ സംഘടനാ സഹകാരിയായ, അമേരിക്കയിലെ ഗ്ലോബൽ ഗിവിങ് ഫൗണ്ടേഷന്റെ പട്ടികയിൽ ഇടം നേടാനായി എന്നതും ഈവർഷം ലൈറ്റ് ഇൻ ലൈഫിന് അഭിമാനിക്കാൻ ഏറെ വകനൽകുന്നു.

2018 – 2019 വർഷങ്ങളിലെ പ്രളയാനന്തര ദുരിതാശ്വാസ – പുനരധിവാസ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള മറ്റു ഇടപെടലുകളുമാണ്, 170 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഗ്ലോബൽ ഗിവിങ്ങിന്റെ അംഗീകാരത്തിന് സംഘടനയെ അർഹമാക്കിയത്.

സൂം മീഡിയ വഴി നടത്തിയ പൊതുയോഗത്തിന്റെ സാങ്കേതിക സംവിധാനങ്ങൾ സംഘടനയുടെ ട്രഷറർ കൂടിയായ ഗോർഡി മണപ്പറമ്പിൽ നിയന്ത്രിച്ചു. പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും, ലൈറ്റ് ഇൻ ലൈഫിന്റെ സഹകാരികൾക്കും പ്രായോജകർക്കും സെക്രട്ടറി എബ്രഹാം മാത്യു നന്ദി പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുയോഗം ഉച്ചക്ക് 1 മണിക്ക് സമാപിച്ചു.

 

 

 

Related Posts

More News

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. സ്‌കൂളുകള്‍ പൂര്‍ണ്ണമായും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ളവര്‍ക്കായിരുന്നു 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിരുന്നത്. പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള […]

കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിന്‍റെ നിര്‍ദേശപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പണം എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതില്‍ വൈദികരുടെയും ചില അല്‍മായരുടെയും എതിര്‍പ്പ് തുടരുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിച്ചു. ഇതോടെ അതിരൂപതയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണം നപ്പിലാക്കുന്നതിന് നിര്‍ദേശം നല്‍കുന്ന കത്ത് 22 -ന് പുറത്തിറക്കണമെന്ന മാര്‍ ആന്‍റണി കരിയിലിനുള്ള സിനഡ് നിര്‍ദേശം നടപ്പിലാകുന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. സഭയിലെ മറ്റെല്ലാ രൂപതകളിലും നടപ്പിലാക്കിയ ഏകീകൃത കുര്‍ബാന എറണാകുളം-അങ്കമാലി […]

ഇടുക്കി: വര്‍ദ്ധിച്ചു വരുന്ന കോവിഡ് ഭീഷണിയെ നേരിടാന്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ആശുപത്രികള്‍ക്കു പുറമെയുള്ള് സ്ഥാപനങ്ങളില്‍ക്കൂടി കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ ആരംഭിച്ചു. ഇന്ന് ജില്ലാ കളക്ടറേറ്റ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തി. വരും ദിവസങ്ങളിന്‍ കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. വാക്സിന്‍ എടുക്കാനുള്ള മുഴുവന്‍ ആളുകളും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കാന്‍ […]

ലാഹോർ: പാകിസ്ഥാനിലെ ലാഹോറിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടൈം ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയിക്കുന്നതെന്ന്‌ ലാഹോർ പോലീസ് വക്താവ് റാണ ആരിഫ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ലാഹോറിലെ പ്രശസ്തമായ അനാർക്കലി മാർക്കറ്റിലെ പാൻ മണ്ടിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദ വിരുദ്ധ വകുപ്പും ബോംബ് നിർവീര്യ സേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഫോടനത്തിന്റെ സ്വഭാവം പരിശോധിച്ചു വരികയാണെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ പോലീസ് […]

നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മാവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്. മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതനാണ് ഹരീഷ്. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വമാണ് ഹരീഷ് ഉത്തമന്റെ ഏറ്റവും പുതിയ ചിത്രം. നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് […]

ഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിര്‍ത്തി ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തി മൂന്നാം മുന്നണി രൂപീകരിക്കണമെന്ന അഭിപ്രായം ശക്തിപ്പെടുന്നു. സിപിഎമ്മിന്‍റെ കോട്ടയം ജില്ലാ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി മുന്നോട്ടുവച്ച നിര്‍ദേശം ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന അഭിപ്രായമാണ് കേരളത്തിലെ ഭൂരിപക്ഷം ഇടതുമുന്നണി നേതാക്കളും പങ്കുവയ്ക്കുന്നത്. കോട്ടയം ജില്ലാ സമ്മേളനത്തിലെ ഇതു സംബന്ധിച്ച ജോസ് കെ മാണിയുടെ പ്രസംഗത്തിനു പിന്നാലെ മന്ത്രി വി അബ്ദുറഹ്മാനും ഈ […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ […]

കോട്ടയം: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. വ്യാഴാഴ്ച 3091 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3090 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 85 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3300 പേർ രോഗമുക്തരായി. 7363 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 41.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 1447 പുരുഷൻമാരും 1312 സ്ത്രീകളും 332 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 427 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 11825 പേരാണ് ചികിത്സയിലുള്ളത്. […]

തിരുവനന്തപുരം: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആരേയും കുടിയിറക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍. രവീന്ദ്രന്‍ പട്ടയങ്ങള്‍ തിരിച്ചുവാങ്ങി അര്‍ഹരായവര്‍ക്ക് സാധുതയുള്ള പുതിയ പട്ടയങ്ങള്‍ നല്‍കുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അനുവദിച്ചതില്‍ ചട്ടലംഘനമുള്ളതിനാലാണ് എല്ലാ പട്ടയങ്ങളും റദ്ദാക്കുന്നത്. അര്‍ഹരായവര്‍ക്കു പട്ടയം നല്‍കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഒരാളെയും കുടിയിറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. രണ്ടു മാസത്തിനകം പുതിയ പട്ടയം നൽകുമെന്നും മന്ത്രി പറഞ്ഞു. രവീന്ദ്രന്‍ പട്ടയം കൈവശം വെച്ചതുകൊണ്ട് ആര്‍ക്കും ഒരുകാര്യവുമില്ല. നിയമസാധുതയില്ലാത്തതിനാല്‍ ബാങ്കില്‍ […]

error: Content is protected !!