ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം: 'ഡിസ്‌കോ'

New Update

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഡിസ്്‌കോ' എന്ന് പേരിട്ടു. ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും മുകേഷും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കും. അമേരിക്കയിലെ ലാസ് വേഗാസാണ് ഡിസ്‌കോയുടെ പ്രധാന ലൊക്കേഷന്‍.

Advertisment

publive-image

പശ്ചിമ അമേരിക്കയില്‍ വര്‍ഷം തോറും അരങ്ങേറുന്ന ബേര്‍ണിംഗ് മാന്‍ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഡിസ്‌കോയുടെ രചന നിര്‍വഹിക്കുന്നത് എസ്. ഹരീഷാണ്. വിവാദ നോവലായ മീശയുടെ രചയിതാവായഎസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി 'ജല്ലിക്കെട്ട്' ഒരുക്കിയത്. എസ്. ഹരീഷും ആര്‍. ജയകുമാറും ചേര്‍ന്നാണ് ജെല്ലിക്കെട്ടിന് രചന നിര്‍വഹിച്ചത്.

താരനിര്‍ണയം പൂര്‍ത്തിയായിവരുന്ന ഡിസ്‌കോയില്‍ ഒട്ടേറെ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്. എട്ട് വര്‍ഷം മുന്‍പ് ഇന്ദ്രജിത്തിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി പ്ലാന്‍ ചെയ്ത ചിത്രമാണ് ഡിസ്‌കോ. പല കാരണങ്ങളാലുംചിത്രം തുടങ്ങാന്‍ വൈകുകയായിരുന്നു. ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ചുഴലി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇടുക്കിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തില്‍ ജോജു ജോര്‍ജും ചെമ്പന്‍ വിനോദും സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനും വിനയക് ഫോര്‍ട്ടുമാണ് മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

lijo jose pellissery disco malayalam movie
Advertisment