ലിമെറിക്ക്: ലിമെറിക്ക് സീറോ മലബാർ സഭയുടെ 2021-2022 വര്‍ഷത്തെ പ്രവർത്തനങ്ങൾക്കായുള്ള അല്‍മായ നേതൃത്വത്തെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി അനിൽ ആന്റണി, സിബി ജോണി, എന്നിവരും സെക്രട്ടറിയായി ബിനോയി കാച്ചപ്പിള്ളി, പിആർഓ ആയി സെബിൻ സെബാസ്റ്റ്യൻ, യൂത്ത് അനിമേറ്റേഴ്‌സായി ആന്റണി റെജിൻ ജോർജ് ,ദിവ്യ ആൻസ്, സെൻട്രൽ കമ്മറ്റി അംഗങ്ങളായി ജോജോ ദേവസ്സി, സിബി ജോണി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 2021 വര്‍ഷത്തെ കൈക്കാരനായി അനിൽ ആന്റണി ശനിയാഴ്ച നടന്ന ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
റെവ.ഫാ.റോബിന്‍ തോമസ് (അധ്യക്ഷന്‍), അനിൽ ആന്റണി, സിബി ജോണി, ബിനോയി കാച്ചപ്പിള്ളി, സെബിൻ സെബാസ്റ്റ്യൻ, ആന്റണി റെജിൻ ജോർജ്, ജോജോ ദേവസ്സി, ജസ്റ്റിൻ ജോസഫ്, സോണി സക്കറിയ, റോബിൻ ജോസഫ്, ജിൻസൺ വി ജോർജ്, ജോൺസൻ തോമസ്, ജെഫ്‌റി ജെയിംസ്, ദിവ്യ ആൻസ്, ലിസമ്മ രാജു, ലീന ഷെയ്‌സ്, ചിഞ്ചു പ്രവീൺ, സിമി ജിസ്, രമ്യ ജിതിൻ, ബിന്ദു റ്റിസൺ എന്നിവരെ 2021-2022 വര്‍ഷത്തെ പ്രതിനിധിയോഗ അംഗങ്ങളായി തെരഞ്ഞെടുത്തു.
സീറോ മലബാര്‍ ചര്‍ച് ലിമെറിക്ക് ചാപ്ലയിന്‍ റെവ. ഫാ. റോബിന്‍ തോമസ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരുകയും മുന്‍ വര്‍ഷത്തെ കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.
-സെബിൻ സെബാസ്റ്റ്യൻ (പിആർഓ,സീറോ മലബാർ ചർച്ച്,ലിമെറിക്ക്)