പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത് സിംഹം; വൈറലായി പിറന്നാളാഘോഷം

New Update

publive-image

ലാഹോറിൽ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. സോഷ്യൽമീഡിയ ഇൻഫ്ളൂവൻസർ കൂടിയായ പാകിസ്താൻ സ്വദേശിനി സൂസൻ ഖാനാണ് പിറന്നാൾ പാർട്ടി ‘വെറൈറ്റി’ ആക്കാൻ സിംഹത്തെ പിറന്നാൾ പാർട്ടിയിൽ പങ്കെടുപ്പിച്ചത്.

Advertisment

പാർട്ടിയിൽ മയക്ക് മരുന്ന് നൽകിയാണ് സിംഹത്തെ യുവതി കൊണ്ടുവന്നത്. അർധബോധാവസ്ഥയിലുള്ള സിംഹത്തെ സോഫയിൽ ചങ്ങലയ്ക്ക് ഇട്ടാണ് ഇരുത്തിയത്. ലാഹോറിൽ നടന്ന ഈ പിറന്നാളാഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജീവനുള്ള സിംഹത്തെ വെറുമൊരു വസ്തുവാക്കി മാറ്റിയതിൽ ഇന്റർനെറ്റിൽ പ്രതിഷേധം പുകയുകയാണ്.

പിറന്നാളാഘോഷത്തിന് ആരും എതിരല്ലെന്നും എന്നാൽ ഒരു മൃഗത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്ന ക്രൂരതയെ അംഗീകരിക്കാനാകില്ലെന്നുമാണ് സോഷ്യൽ മീഡിയ കമന്റുകളിൽ നിറയുന്നത്

viral
Advertisment