ഉടന്‍ ക്ലബ് വിടും, ബാഴ്‌സലോണ വിടാന്‍ 2021വരെ കാത്തു നില്‍ക്കില്ല; ബോര്‍ഡിന് അവസാന മുന്നറിയിപ്പ് നല്‍കി മെസി

New Update

ലയണല്‍ മെസി ക്ലബ് വിടാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. താന്‍ ഉടന്‍ ക്ലബ് വിടും എന്നാണ് മെസി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മെസി ബോര്‍ഡിന് അവസാന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഴ്‌സലോണ വിടാന്‍ താന്‍ 2021വരെ കാത്തു നില്‍ക്കില്ല എന്നും ഈ സീസണില്‍ തന്നെ ക്ലബ് വിട്ടേക്കും എന്നുമാണ് മെസി ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്.

Advertisment

publive-image

ഈ സീസണില്‍ ഒരു കീരട നേട്ടവും ബാഴ്‌സലോണയ്ക്കില്ല. ലാ ലിഗ കിരീടം ബദ്ധവൈരികളായ റയല്‍ മാഡ്രഡിന് മുന്നില്‍ അടിയറവ് വച്ച കറ്റാലന്‍ സംഘത്തിന് അവസാന പ്രതീക്ഷയായിരുന്നു ചാമ്പ്യന്‍സ് ലീഗ്. എന്നാല്‍ അവിടെ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങി നാണംകെടാനായിരുന്നു അവരുടെ നിയോഗം.

മെസി ഉടന്‍ ക്ലബ് വിടുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദ്ദേഹത്തിന്റെ ടീം മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങളും അതിനൊപ്പം തന്നെ പ്രചരിക്കുന്നുണ്ട്.

ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ താരത്തിനായി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു. ഇന്ററിനൊപ്പം തന്നെ ഉയര്‍ന്നു നില്‍ക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പേരാണ്. അര്‍ജന്റീന താരത്തെ സ്വന്തമാക്കാന്‍ അരയും തലയും മുറുക്കി ഇംഗ്ലീഷ് അതികായരും രംഗത്തുണ്ട്.

lionel messi sports news
Advertisment