Advertisment

കാന്‍സര്‍ ബാധിതരായ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങായി ലയന്‍സ് ക്ലബ്ബും, മണപ്പുറം ഫൗണ്ടേഷനും

publive-image

Advertisment

തിരുവനന്തപുരം: കാന്‍സര്‍ ബാധിതരായ പിഞ്ചോമനകള്‍ക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി ലയന്‍സ് ക്ലബ് ഡിസ്ട്രിക്ട് 318എയും മണപ്പുറം ഫൗണ്ടേഷനും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നൂറുകണക്കിനു പിഞ്ചോമനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി.

സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ 5 ലക്ഷം രൂപയുടെ ചെക്ക് 318അ യുടെ ഡിസ്റ്റിക് ഗവര്‍ണര്‍ ലയണ്‍ പരമേശ്വരന്‍ കുട്ടിയില്‍ നിന്നു ഏറ്റുവാങ്ങി. സമൂഹനന്മ മുന്‍നിര്‍ത്തി ലയണ്‍സ് ഇന്‍റര്‍നാഷണല്‍ ക്ലബുമായി സഹകരിച്ചു മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന പദ്ധതികള്‍ പ്രശംസനീയമാണെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ യും ലയണ്‍സ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണറുമായ ജോര്‍ജ്.ഡി.ദാസ് മുഖ്യതിഥിയായിരുന്ന ചടങ്ങില്‍ റീജണല്‍ കാന്‍സര്‍ സെന്‍റര്‍ ലെ പീഡിയാട്രീഷ്യന്‍ ആയ ഡോക്ടര്‍ മഞ്ജു, ലയണ്‍ സംഗീത ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

#manappuram foundation #trivandrum news
Advertisment