/sathyam/media/post_attachments/bsA2F9SyHCD7OBV40Wa8.jpg)
കൊല്ലം :ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാടദിന മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് അടിച്ചതോടെ കൊല്ലം ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യപ സംഘം കേക്ക് മുറിച്ച് ആഘോഷിച്ചു. ബിവറേജസ് ജീവനക്കാര്‍ക്ക് ഉള്‍പ്പടെ മധുരം പങ്കുവെച്ചുകൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചത്. ഇത്തവണ ഉത്രാടത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പനയാണ് കൊല്ലത്ത് നടന്നത്. കേരളത്തിൽ സാധാരണ ഒന്നാം സ്ഥാനം നേടാറുള്ള തൃശൂർ ജില്ലയേയും ,ചാലക്കുടി ബീവറേജ് ഷോപ്പിനെയുമൊക്കെ കടത്തി വെട്ടിയാണ് കൊല്ലം ഇത്തവണ ഒന്നാം സ്ഥാനം നേടിയത്.
ഏറ്റവും കൂടുതല്‍ മദ്യം വിറ്റതിന്റെ ക്രെഡിറ്റ് കൊല്ലം ആശ്രാമം ഔട്ട് ലറ്റിനാണ്. ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട് ലറ്റിനായിരുന്നു. ഒരു കോടി രണ്ട് ലക്ഷം രുപയുടെ മദ്യം ഇവിടെ നിന്ന് വിറ്റു. ഉത്രാട ദിനത്തിൽ കേരളത്തിലാകെ 117 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.പൂരാട ദിനത്തിൽ 104 കോടി രൂപായുടെ മദ്യവും വിറ്റിരുന്നു.ആദ്യമായാണ് കേരളത്തിലെ മദ്യ വിൽപ്പന നൂറ് കോടി കടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us