New Update
നിലമ്പൂര്‍: പച്ചക്കറി ലോറിയില്‍ കടത്തിയ മദ്യം വഴിക്കടവില്‍ എക്‌സൈസ് സംഘം പിടികൂടി. നിലമ്പൂര്‍ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കര്‍ണാടകയില്‍ മാത്രം വില്‍പനാനുമതിയുളള 25.830 ലിറ്റര്‍ ഐഎംഎഫ്എല്‍ കണ്ടെടുത്തത്.
Advertisment
നിലമ്പൂര്‍ വല്ലപ്പുഴ പറമ്പന്‍ മുഹമ്മദ് അസ്ലം (24), മുമ്മൂള്ളി പൂളക്കല്‍ യദുകൃഷ്ണ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളേയും കേസ് രേഖകളും തൊണ്ടിമുതലുകളായ മദ്യവും വാഹനവും തുടര്‍ നടപടികള്‍ക്കായി നിലമ്പൂര്‍ റെയിഞ്ച് ഓഫീസിന് കൈമാറി.