ഭീതിയുടെ മുൾമുനയിൽ നിർത്താൻ ‘ലിസ’ ട്രെയ്‌ലർ

ഫിലിം ഡസ്ക്
Wednesday, May 15, 2019

അഞ്ജലി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലീസ. ഹൊറർ വിഭാഗത്തിൽപെടുന്ന ചിത്രത്തിലെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ലിസ സിനിമയുടെ തുടർച്ചയാണ് പുതിയ ചിത്രം. ലിസയുടെ ആദ്യ ഭാഗത്തിൽ സീമയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് ലിസയായി വേഷമിട്ടത് ശാരിയായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് അഞ്ജലിയാണ്.

ബോബി സംവിധാനം ചെയ്ത പഴയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാജു വിശ്വനാഥ് ആണ്. ത്രീ ഡി രൂപത്തിൽ തയാറാക്കുന്ന ചിത്രം ഒരേസമയം മലയാളത്തിലും തമിഴിലിലും തെലുങ്കിലുമായാണ് പുറത്തിറക്കുന്നത്. ചിത്രം ഹിന്ദിയിലും മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തും. ഛായാഗ്രാഹകനും സംവിധായകനുമായ പി ജി മുത്തയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

×