ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലിൻ്റ് സ്മാരക ചിത്ര രചനയുടെ ജില്ല തല മത്സരം ആലപ്പുഴ ഐഎംഎ ഹാളിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആർ. നാസർ ഉദ്ഘാടനം ചെയ്തു.
ജില്ല ശിശുക്ഷേമ സമിതി ട്രഷറർ കെ.പി.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. രാജ്യാന്തര ചിത്രകാരനും.ലളിതകല അക്കാഡമി പുരസ്ക്കാര ജേതാവുമായ അമീൻ ഖലീൽ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ഡി. ഉദയപ്പൻ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, നസീർ പുന്നക്കൽ, എഡിസി ജനറൽ സന്തോഷ് മാത്യു, ജില്ല ശിശുക്ഷേമ സമിതി ജോ. സെക്രട്ടറി കെ.നാസർ, ലയൺ സ്ക്ളബ് ആലപ്പി പ്രസിഡൻ്റ് ഡോ.എച്ച്.അസ്ലം എന്നിവർ പ്രസംഗിച്ചു.
നാല് വിഭാഗത്തിലായി നൂറോളം വിദ്യാത്ഥികൾ പങ്കെടുത്തു. ഓരോ വിഭാഗത്തിൽ നിന്നും തിരെഞ്ഞെടുക്കപ്പെടുന്ന അഞ്ച് ചിത്രങ്ങൾ സംസ്ഥാന സമിതിക്ക് നൽകും. സംസ്ഥാന തലത്തിൽ തിരെഞ്ഞെടുക്കപ്പെടുന്ന അഞ്ച് ചിത്രങ്ങൾ ദേശിയ മത്സരത്തിന് അയച്ച് കൊടുക്കും.
മത്സര വിജയികൾ ഗ്രീൻ ഗ്രൂപ്പ് അഞ്ച് വയസ് മുതൽ 8 വയസ് വരെയുള്ള വിഭാഗം പദ്മശ്രീ ശിവകുമാർ ഒന്നാം സ്ഥാനം ലറ്റർലാൻ്റ് സ്ക്കൂൾ, രണ്ടാം സ്ഥാനം ഭഗവത് സായി എസ്.ഡി.വി.ജി യു.പി.എസ്.നീർക്കുന്നം, മൂന്നാം സ്ഥാനം അമയ ഉണ്ണികൃഷ്ണൻ എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം പുന്നപ്ര.
വൈറ്റ് ഗ്രൂപ്പ് 9 മുതൽ 12 വയസ് വരെയുള്ള വിഭാഗം ഒന്നാം സ്ഥാനം ഉത്തര സജി' സെൻ്റ് ആൻ്റണി ജി.എച്ച്.എസ്, രണ്ടാം സ്ഥാനം ഗൗരി പാർവ്വതി, ലൂഥറൻ എച്ച്.എസ്.എസ്.സൗത്ത് ആര്യാട്, മൂന്നാം സ്ഥാനം സൗരവ് സന്തോഷ് കാർമ്മൽ അക്കാഡമി ആലപ്പുഴ.
13 മുതൽ 16 വയസ് വരെയുള്ള ബ്ളൂ വിഭാഗത്തിൽ ഒന്നാം സ്ഥാനം പാർവ്വതി രാജേഷ് കാർമ്മൽ അക്കാഡമി, രണ്ടാം സ്ഥാനം എ അഭിനവ് കൃഷ്ണ ജി.എച്ച്.എസ്.എസ്. പറവൂർ, മൂന്നാം സ്ഥാനം അയാന ഫാത്തിമ - കാർമ്മൽ അക്കാഡമി ആലപ്പുഴ.
ഭിന്നശേഷി വിഭാഗത്തിൽ 5 വയസ് മുതൽ 10 വയസ് വരെയുള്ള എല്ലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഖദീജ സമീർ കോമ്പൗണ്ട് സി.എം.എസ്.എൽ.പി.എസ്.ആലപ്പുഴ, രണ്ടാം സ്ഥാനം അഭിഷേക് ബിനു ഗവ. ടൗൺ എൽ.പി.എസ്.ആലപ്പുഴ.
11 മുതൽ 18 വരെ യുള്ള റെഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം എസ്.ധന്യ ജി.ജി.എച്ച്.എസ്.എസ്.ഹരിപ്പാട്, രണ്ടാം സ്ഥാനം എൻ. അജ്മൽ ഗവ. എച്ച്.എസ്.എസ്.മണ്ണഞ്ചേരി, മൂന്നാം സ്ഥാനം ആൽഫിൻ തോമസ് അറവുകാട് എച്ച്.എസ്.എസ്.
വിജയികൾക്ക് നവംമ്പർ 14 ന് നടക്കുന്ന ശിശുദിന സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകുമെന്ന് ജില്ല സെക്രട്ടറി കെ. ഡി. ഉദയപ്പൻ അറിയിച്ചു