ആലപ്പുഴ: മികച്ച ഹൃദ്രോഗ വിദഗ്ദ്ധന് ഐഎംഎ 'ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ' അത്ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഡോ. ഇ.ജി സുരേഷ് പുരസ്ക്കാരം പ്രൊവിഡൻസ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. തോമസ് മാത്യുവിന്.
ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം. ലോക ഹൃദയ ദിനമായ 29 ന് രാവിലെ 9 ന് ആലപ്പുഴ ഐഎംഎ ഹാളിൽ നടക്കുന്ന ഹൃദയദിന സമ്മേളനത്തിൽ വെച്ച് എ.എം ആരിഫ് എംപി ഡോ. തോമസ് മാത്യുവിന് പുരസ്കാരം സമ്മാനിക്കും.