New Update
/sathyam/media/media_files/jPIS8xYItKikt8HioxXb.jpg)
ആലപ്പുഴ: കഴിഞ്ഞ 23 വർഷമായി ആലപ്പുഴയിൽ കുട്ടികളുടെ സർഗവാസനകളെ കണ്ടെത്തുവാനായി കൃഷ്ണ ട്രസ്റ്റ് നടത്തി വരുന്ന പ്രോഗ്രാമിന്‍റെ ഈ വര്‍ഷത്തെ 'കിഡ് ഷോ 2023' ൻ്റെ ലോഗോ പ്രകാശനം വെള്ളിയാഴ്ച പ്രകാശനം ചെയ്യും.
Advertisment
രാവിലെ 10ന് തിരുവാമ്പാടി ഇസ്താബുൽ ജംഗ്ഷനിൽ സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ രഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷാ പഥക് അവാർഡ് ജേതാവ് അതുൽ ബിനീഷ്, സംസ്ഥാന ഷട്ടിൽ മെൻറ് ചാമ്പ്യൻ ശിവാനി ശിവകുമാർ, കുട്ടികളുടെ പ്രധാനമന്ത്രി അലീറ്ററോസ് ജോസഫ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുമെന്ന് കൃഷ്ണ ട്രസ്റ്റ് ജനൽ സെക്രട്ടറി ആനന്ദ് ബാബു അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us