ആലപ്പുഴ: നിപ്പയുടെ ഉറവിടം കണ്ടെത്തുവാനുള്ള ശാസ്ത്രീയ പഠനം നടത്തണമെന്ന് ഐഎംഎ മുൻ നാഷണൽ പ്രസിഡന്‍റ് ഡോ. മാർത്താണ്ഡപിള്ള ആവശ്യപ്പെട്ടു. ഐഎംഎ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
നിപ്പ വീണ്ടും കോഴിക്കോട് തന്നെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനം ഉണ്ടാകണം. പനിയെ കുറിച്ചുള്ള ശാസ്ത്രീയ പ0നം നടത്തണം - ഡോ. മാര്‍ത്താണ്ഡപിള്ള അഭിപ്രായപ്പെട്ടു. പ്രസിഡൻ്റ് ഡോ. കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐഎംഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ബെനെവലൻ, ജില്ലാ ചെയർമാൻ ഡോ.എ.പി.മുഹമ്മദ്, കൺവീനർ ഡോ.ഉമ്മൻ, ഡോ.മനീഷ് നായർ, ഡോ.ആർ.എം.നായർ. ഡോ.എൻ. അരുൺ, ഡോ. പി.ടി.സക്കറിയ, ഡോ. എച്ച്.ഷാജഹാൻ, ഡോ. ഷാലിമ എന്നിവർ പ്രസംഗിച്ചു.