സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി ലിയോ അത്ലറ്റിക് അക്കാഡമി മികവ് തെളിയിച്ചു

author-image
കെ. നാസര്‍
New Update
lio academy

സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയ ലിയോ അക്കാഡമി അംഗങ്ങളും കോച്ചുമാരും രക്ഷാധികാരി ഫാ. ഫിലിപ്പ് കൊടിയ നാടനും പ്രസിഡൻ്റ് അഡ്വ. കുര്യൻ ജയിംസിനുമൊപ്പം

ആലപ്പുഴ: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ രണ്ട് സ്വർണവും, രണ്ട് വെള്ളിയും, ഒരു വെങ്കലവും കരസ്ഥമാക്കി സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്ത് എത്തിച്ചേർന്ന ലിയോ അത്ലറ്റിക് അക്കാഡമി അംഗങ്ങളെയും, കോച്ചുമാരെയും രക്ഷാധികാരി ഫാ. ഫിലിപ്പ് കൊടിയനാടന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

Advertisment

ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ.കുര്യൻ ജയിംസ് ഒളിപിക്ക് അസോസിയേഷൻ ജില്ലാ ട്രഷറർ വിനോദ്കുമാർ, കോച്ചുമാരായ കിരൺ എബ്രഹാം, ജോസഫ് ആൻ്റണി, ഷാജഹാൻ, അഹമ്മദ് കുഞ്ഞ്, ജോൺസൺ ലൂയീസ്, ടി.കെ.ജോസ് എന്നിവർ പ്രസംഗിച്ചു.

Advertisment