/sathyam/media/media_files/P5R47NJ7gga7xSBTM4VW.jpg)
കായംകുളം: കായംകുളം ഗവ. ബോയ്സ് ഹൈസ്കൂളിലെ പൂർവ്വ അധ്യാപക-വിദ്യർത്ഥി സംഘടന കഴിഞ്ഞ 16 വർഷക്കാലമായി എല്ലാ ഒക്ടോബർ 2നും നടത്തി വരുന്ന ഒത്തുചേരൽ സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലം ഗേറ്റും ഓഡിറ്റോറിയവും തുറക്കാത്തതിനാൽ നടത്താൻ കഴിയാതെ സ്കൂൾ ഗേറ്റിനു പുറത്ത് മണിക്കുറുകളോളം കാത്ത് നിൽക്കേണ്ടി വന്നു.
നഗരസഭയിൽ നിന്നും അനുവാദം വാങ്ങി സ്കൂൾ പ്രിൻസിപ്പലിനെ യഥാസമയം ഏല്പിച്ചിരുന്നു. എന്നാൽ ഗേറ്റ് തുറക്കാത്തതിനാൽ വളരെനേരം കാത്തിരുന്നതിനു ശേഷം പരിപാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
തോരാത്ത മഴയിൽ 60 വയസ് മുതൽ 102 വയസ്സുവരെ പ്രായമുള്ള പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പടെ 100 ൽ അധികം ആളുകൾ ഏറേ പ്രയാസമനുഭവിച്ചു. പെട്ടെന്ന് സ്ഥലം മാറ്റിയതിനാൽ പലർക്കും വന്നിട്ടും പരിപാടിയിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല.
ഉദ്ഘാടക അഡ്വ. യു പ്രതിഭ എംഎൽഎപോലും വളരെ ബുദ്ധിമുട്ടിയാണ് സമ്മേളനം മാറ്റി വെച്ച സ്ഥലത്ത് എത്തിയത്. ഇക്കാര്യം യോഗത്തിൽ അവർ സൂചിപ്പിച്ചിരുന്നു.
രാഷ്ട്രപതിയുടെ മാതൃക അധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ എൻ.സുകുമാരപിള്ള പ്രസിഡൻ്റായ സംഘടനയാണ് കായംകുളം ബോയ്സ് ഹൈസ്കൂൾ പൂർവ അധ്യാപക-വിദ്യാർത്ഥി സംഘടന. അനേകം എൻഡോവ്മെന്റുകൾ സംഘടന സമർത്ഥരായ കുട്ടികൾക്കായി സ്ഥിരനിക്ഷേപം വഴി സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ പ്രതിഷേധ യോഗം ചേർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us