പ്രാർത്ഥനകൾ സഫലമാകുന്നു... അനിസ സലിം ജീവിതത്തിലേക്ക്...

author-image
ഇ.എം റഷീദ്
New Update
anisa salim

ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ശ്വാസകോശം മാറ്റിവെക്കൽ സർജറിക്ക് ശേഷം അനിസ സലിം

കായംകുളം: ശ്വാസകോശം മാറ്റിവെക്കൽ സർജറിക്ക് വിധേയനായ കായംകുളം കണ്ണംപള്ളി ഭാഗം കളീക്കൽ സലിമിന്‍റെ മകൻ അനിസ സലിം സുഖം പ്രാപിച്ചുവരുന്നതായി ബന്ധുക്കൾ അറിയിച്ചു. 

Advertisment

തൃച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിമാനമാർഗ്ഗം രണ്ട് ആഴ്ചകൾക്ക് മുൻപ് ശ്വാസകോശം ചെന്നൈയിലെ കാവേരി ആശുപത്രിയിൽ എത്തിച്ചായിരുന്നു അവയവമാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയത്. 

സർജറിക്ക് ശേഷം വെന്റിലേറ്ററിൽ കഴിഞ്ഞ അനിസാമിനെ ഇന്ന് വെന്റിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയിരുന്നു. ചികിത്സയുടെ ഭാഗമായി ഫിസിയോ തെറാപ്പി ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. 

അനിസ സലിമിന്‍റെ ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സമാഹാരണത്തിന് കായംകുളം ഒന്നിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. പൂർണ്ണ ആരോഗ്യവാനായി അനിസാം കായംകുളത്ത് എത്തുന്ന ശുഭ വാർത്ത പ്രതീക്ഷിച്ച് നാട്ടുകാരും.

Advertisment