'ഓണം സ്വർണോത്സവം' ബംബർ സമ്മാനം ആലപ്പുഴക്ക്

author-image
കെ. നാസര്‍
New Update
nam swarnolsavam lucky draw

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി ഓണം സ്വർണോത്സവം നറുക്കെടുപ്പ് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നിർവ്വഹിക്കുന്നു. സത്യരാജ്, സാഗർ ഇക്ക്ബാൽ, മുരുക ഷാജി, കെ.നാസർ, ഉനൈസ് ഹമീദ്, നസീർ പുന്നക്കൽ, ഗുരു ദയാൽ, എബി തോമസ് ' ബ്രദേഴ്സ് റഷീദ് എന്നിവർ സമീപം

ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി ജുവലറികളിൽ നിന്നും നൽകിയ കൂപ്പൺ നറുക്കെടുപ്പ് ആലപ്പുഴ വെള്ളാപ്പള്ളി കോംപ്ളക്സിൽ വെച്ച് നഗരസഭ വൈസ് ചെയർമാൻ പിഎസ്എം ഹുസൈൻ നിർവ്വഹിച്ചു. 

Advertisment

onam swarnolsavam lucky draw-2.

ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എബി തോമസ്, കെ.നാസർ, ട്രഷറർ ബ്രദേഴ്സ് റഷീദ്, എംപി ഗുരു ദയാൽ, ഉനൈസ് ഹമീദ്, സാഗർ ഇക്ക്ബാൽ, നൗഷാദ് ഹമീദ് എന്നിവർ പ്രസംഗിച്ചു.

ആലപ്പുഴയിൽ നിന്നും സ്വർണ്ണം വാങ്ങിയപ്പോല്‍ നല്‍കിയ  കൂപ്പണിനാണ് ബംബർ സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും അമ്പലപ്പുഴക്ക് ലഭിച്ചു.

Advertisment