'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി കായംകുളം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു

author-image
ഇ.എം റഷീദ്
New Update
ardram arogyam kayamkulam

കായംകുളം: ജനകീയ പങ്കാളിത്തത്തോടെ ആർദ്രം മിഷൻ - 2  നടപ്പിലാക്കുന്നതിനും ആശുപത്രികൾ സന്ദർശിച്ച് കൂട്ടായ ആലോചനയിലൂടെ പുതിയ മികവുകൾ കൈവരിക്കുന്നതിന് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജപ്പെടുത്തുന്നതിനും "ആർദ്രം ആരോഗ്യ"ത്തിന്റെ ഭാഗമായി കായംകുളം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു. 

Advertisment

നിയമസഭാ സ്ത്രീകളുടെയും കുട്ടികളുടെയും സമിതി യോഗം ഉണ്ടായിരുന്നതിനാൽ സമതി ചെയർപേഴ്സൺ എന്ന നിലയിൽ ഓൺലൈനായിയാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്. 

ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വളരെ വിശദമായി തന്നെ മന്ത്രിയുമായി ചർച്ച ചെയ്തു. വളരെ വേഗം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് അറിയിച്ചിട്ടുണ്ട്. 

Advertisment