/sathyam/media/media_files/iOquh6F50DNpgWy6VWGz.jpg)
ആലപ്പുഴ: മത ദർശനങ്ങൾ ഉൾക്കൊണ്ട് വിശ്വാസികൾ മാനവികതയെ ശക്തിപെടുത്തണമെന്ന് കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അഭിപ്രായപെട്ടു. ഇസ്രായേൽ പലസ്തീൻ സങ്കർഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരിൽ മതിൽ കെട്ടുകൾ ആവശ്യമില്ല. ഇന്നത്തെ സമൂഹത്തിന് ആവശ്യം മതനിരപേക്ഷതയാണ്. ഏതെങ്കിലും ഒരു മത പ്രവാചകൻമാരോ ഗ്രന്തങ്ങളോ മറ്റൊരു മതത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രഖ്യാപിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. മത വീക്ഷണങ്ങളെ കൈകാര്യo ചെയ്യുന്നതിൽ മനുഷ്യരിൽ ഉണ്ടാകുന്ന അപാകതകളാണ് ഇന്നത്തെ സാമൂഹ്യഅന്തരീക്ഷത്തെ കാലുഷിതമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ബുദ്ധിയിൽ നിന്ന് ഉതിരുന്ന സാങ്കേതിക വിദ്യകൾ, അത് മനുഷ്യന്റെ വിജയത്തിനായി ഉപയോഗിക്കുന്നത് പകരം മനുഷ്യന്റെ നാശത്തിനായി ഉപയോഗിക്കരുതെന്നും മനുഷ്യൻ മനുഷ്യനായ് തന്നെ കാണാൻ കഴിയുന്ന ഉന്നതമായ ദർശനങ്ങൾ പ്രഖ്യാപിക്കുകയും പ്രവർത്തികമാക്കുകയും ചെയ്യുന്ന നിലയിലേക്ക് നമ്മുടെ അനുഷ്‌ടാങ്ങളും ആചാരങ്ങളും മാറണം. ഇത്തരത്തിൽ അനുഷ്‌ടാനാ ചാരങ്ങളിലൂടെ വിശ്വസികളിൽ ഏകോദര ഭാവം പകരാൻ സാധിക്കുകയുള്ളുയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വിശ്വവാസികളകാൻ എളുപ്പമാണെന്നും മനുഷ്യനാകുന്നതിനാണ് പ്രയാസമെന്നും വിശ്വാസവും മാനവികതയും ഒന്നിച്ചു കൊണ്ട്പോകുമ്പോഴാണ് മനുഷ്യന് ആ പേരിന് അർഹനാകുന്നത്. ഒരു മതത്തിനും വിരുദ്ധമായ ഒരു നവ ലോകവും നമുക്ക് വേണ്ടെന്നും, പരസ്പര സ്നേഹവും സൗഹാർദവും പുലർത്തുന്ന ലോകത്തിനായി നമ്മൾ ശ്രമിക്കണമെന്നും, സമത്വ സുന്ദരമായ ഒരു ലോകത്തിനായി നമുക്ക് പരിശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us