/sathyam/media/media_files/YKXzjzn50cb3mXkGZJVq.jpg)
അരൂർ: ചന്തിരൂരിലെ വാഹന മോഷണ കേസിലെ രണ്ട് പേർ അരൂർ പോലീസിൻ്റ പിടിയിലായി എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാർഡിൽ എരമല്ലൂർ വള്ളവനാട് വിപിൻ (29), എഴുപുന്ന പഞ്ചായത്ത് പതിനാറാം വാർഡിൽ കുഴുവേലി നികർത്തിൽ ആദിത്യൻ (21) എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്.
ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള ഫോർ യു സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഇവര്‍ മോഷ്ടിച്ചത്. കടയുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന വാൻ കഴിഞ്ഞ ഒൻപതിന് രാത്രിയാണ് മോഷ്ടിച്ചത്.
വാഹനങ്ങൾ ഓടിക്കുന്നതിനാണ് മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ച പിക്കപ്പ് വാൻ ഓടിച്ച് എറണാകുളം തേവര പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ അവിടെ വച്ച് പെട്രോൾ തീർന്നു. കൈയ്യിൽ പൈസ ഇല്ലാതിരുന്നതിനെ തുടർന്ന് വണ്ടി ഉപക്ഷിച്ച് അവർ തിരികെ പോന്നതായും പറയുന്നു.
ആദിത്യൻ അരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള ആളാണ്. അടിപിടി, വധശ്രമം എന്നീ രണ്ട് കേസ്സുകളിൽ പ്രതിയാണ്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us