സമഗ്ര ശിക്ഷാ കേരളം കായംകുളം ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു

author-image
ഇ.എം റഷീദ്
New Update
alappuzha film fest

കായംകുളം: സമഗ്ര ശിക്ഷാ കേരളം കായംകുളം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (ബിആര്‍സി) ആഭിമുഖ്യത്തിൽ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. കായംകുളം ബിആര്‍സി ഹാളിൽ നടന്ന പരിപാടി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. 

Advertisment

കായംകുളം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷാമില അനിമോൻ അധ്യക്ഷത വഹിച്ചു. ഫിലിം ഫെസ്റ്റ് കൺവീനർ വി. അനിൽബോസ് പദ്ധതി വിശദീകരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് കായംകുളം എഇഒ എ. സിന്ധു, ഡോക്കുമെന്ററി ഡയറക്ടർ അനി മങ്ക് എന്നിവർ സംസാരിച്ചു. സൗമ്യ. എസ് കൃതഞ്ജത പറഞ്ഞു. 

തുടർന്ന് സിനിമാ- ഡോക്കുമെന്ററി പ്രദർശനങ്ങൾ, ആസ്വാദന കുറിപ്പ് തയാറാക്കൽ, ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരുമായുള്ള സംവാദം, അവലോകനം, ചർച്ച, ഓപ്പൺ ഫോറം എന്നിവ നടന്നു. 

ഡോക്കുമെന്ററി ഡയറക്ടർ അനി മങ്ക്, ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധൻ വിശ്വകുമാർ അമ്പലപ്പുഴ എന്നിവർ ചർച്ച നയിച്ചു. കേരളത്തിലെ എഴുപതോളം തീയേറ്ററുകളിൽ ഇന്ന് റിലീസ് ആയ "വെളുത്ത മധുരം" എന്ന ചിത്രത്തിലെ നായക നടൻ സൂര്യ കിരൺ (നവീൻ) ചലച്ചിത്രോത്സവം സന്ദർശിച്ച് തന്റെ ആദ്യ സിനിമാ അനുഭവങ്ങൾ പങ്കു വെച്ചു. ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് അഡ്വ. യു. പ്രതിഭ എംഎല്‍എ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Advertisment