നവകേരള സദസിനോടനുബന്ധിച്ച് നടന്ന കായംകുളം മണ്ഡലം തല സ്വാഗത സംഘം രൂപീകരണം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

author-image
ഇ.എം റഷീദ്
New Update
navakerala sadas committee creation

കായംകുളം: മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനു മുന്നോടിയായി നടന്ന കായംകുളം മണ്ഡലതല സ്വാഗത സംഘം രൂപീകരണം കായംകുളം കാദീശാ പള്ളി ഓഡിറ്റോറിയത്തിൽ എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ  ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

എ.എം ആരിഫ് എംപി മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ പി. ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബുജാക്ഷി ടീച്ചർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാകര കുറുപ്പ്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സന്തോഷ്, നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ്, ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി, ബിബിൻ സി ബാബു തുടങ്ങിയവർ പങ്കെടുത്തു. 

സംഘാടക സമിതിയില്‍ മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എ.എം ആരിഫ് എംപി എന്നിവർ രക്ഷാധികാരികളും യു. പ്രതിഭ എംഎൽഎ ചെയർപേഴ്സണും എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സുദേഷ് കൺവീനറുമാണ്.

Advertisment