അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാമുവൽ ഡേവിഡിനെ കായംകുളം പ്രസ്സ് ക്ലബ്ബ് അനുസ്മരിച്ചു

author-image
ഇ.എം റഷീദ്
New Update
i shihabudeen prss club meet

കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ മംഗളം ലേഖകൻ സാമൂവെൽ ഡേവിഡ് അനുസ്മരണ യോഗത്തിൽ കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ സംസാരിക്കുന്നു

കായംകുളം: മുതിർന്ന മാധ്യമ പ്രവർത്തകനും മംഗളം കായംകുളം ലേഖകനും പ്രസ്സ് ക്ലബ്ബ് രക്ഷാധികാരിയുമായിരുന്ന സാമുവൽ ഡേവിഡിനെ പ്രസ്സ് ക്ലബ്ബ് അനുസ്മരിച്ചു. കായംകുളം ഗവ. ഗസ്റ്റ്‌ ഹൗസിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്‌ ജി. ഹരികുമാർ അധ്യക്ഷനായിരുന്നു. നൗഷാദ് മാങ്കാൻകുഴി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. 

Advertisment

samuel devid remembrance

സെക്രട്ടറി എ.എം സത്താർ, നഗരസഭ വൈസ്. ചെയർമാൻ ജെ. ആദർശ്, നഗരസഭാ പ്രതിപക്ഷ നേതാവ് സി. എസ് ബാഷ, മുൻ നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ, സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി പി. അരവിന്ദാക്ഷൻ, ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗം പാലമുറ്റത്ത്‌ വിജയകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം കെ.ജി സന്തോഷ് കുമാർ, കോൺഗ്രസ് (എസ്) സംസ്ഥാനജനറൽ സെക്രട്ടറി ഐ. ഷിഹാബുദീൻ, ദേവികുളങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. പവനനാഥൻ, കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിജു, സോഷ്യൽ ഫോറം പ്രസിഡന്റ്‌ ഒ. ഹാരിസ്, കായംകുളം ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി, നഗരസഭാ കൗൺസിലർമാരായ ബിദു രാഘവൻ, കേശുനാദ്, ശാമില അനിമോൻ, പി. എസ് സുൽഫിക്കർ, ബിജു നസറുള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ സിനിൽ സബാദ്, തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ചു. 

യു. പ്രതിഭ എംഎൽഎയുടെ അനുശോചന സന്ദേശം ജനയുഗം ലേഖകൻ സുരേഷ് കുമാർ വായിച്ചു.

Advertisment