പലസ്തീൻ കുട്ടികൾക്ക് ഐക്യദാർഢ്യം; ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി യുദ്ധവിരുദ്ധ പ്രതിജ്ഞ നടത്തി

author-image
കെ. നാസര്‍
New Update
alappuzha district child welfare society

ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ യുദ്ധത്തിൻ്റെ പേരിൽ ഗാസയിൽ കുട്ടികളെ കൂട്ടകൊല ചെയ്യുന്നതിനെതിരെ പലസ്തീൻ കുട്ടികൾക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ട് നടത്തിയ യുദ്ധവിരുദ്ധ പ്രതിഞ്ജ ജില്ല സെക്രട്ടറി കെ.ഡി ഉദയപ്പൻ പ്രതിഞ്ജ ചെല്ലി കൊടുക്കുന്നു

ആലപ്പുഴ: ഗാസയിൽ കുട്ടികളെ കൊല ചെയ്യപ്പെടുകയും 'ആശുപത്രികൾ തകർക്കുകയും നിരപരാധികളെ കൊല ചെയ്യപ്പെടുന്ന ഇസ്രയിൽ നടപടിക്കെതിരെ ജില്ല ശിശുക്ഷേമ സമിതി യുദ്ധവിരുദ്ധ പ്രതിഞ്ജ എടുത്തു. 

Advertisment

ആശുപത്രികളും ജനവാസ മേഖല കേന്ദ്രീകരിച്ചും നടത്തുന്ന ഭീകര നടപടി അപലനീയമാണന്ന് ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ഡി ഉദയപ്പൻ പറഞ്ഞു. 

"യുദ്ധം - വേണ്ടേ വേണ്ട, സമാധാനം പുലരട്ടെ, കുട്ടി കൊല അവസാനിപ്പിക്കുക" എന്ന് കുഞ്ഞ് മനസുകൾ ഏറ്റ് പറഞ്ഞു. കുട്ടികളുടെ നിയുക്ത പ്രധാനമന്ത്രി അർപ്പിത ആർ പിള്ളയും അനാമിക ആർ പിള്ള, കെ.പി പ്രതാപൻ, കെ.നാസർ, സി. ശ്രീലേഖ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി മിനിമോൾ, ആർ.ഭാസ്ക്കരൻ, ടി.എ നവാസ് എന്നിവർ നേതൃത്വം നൽകി.

Advertisment