New Update
/sathyam/media/media_files/XSlub2PFpVWRr6joIJcF.jpg)
ആലപ്പുഴ: എറണാകുളം സ്വർണ്ണഭവനിൽ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ നടക്കുമ്പോൾ പുറത്ത് നിന്ന് ചിലർ ഹാളിലേക്ക് അതിക്രമിച്ച് കയറി സമ്മേളനം അലങ്കോലപ്പെടുത്തുകയും സംസ്ഥാന പ്രസിഡന്റ് ഭീമ ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ അസഭ്യം പറയുകയും, കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത നടപടിയിൽ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി പ്രധിഷേധിച്ചു.
Advertisment
ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് സുരക്ഷിതത്വ കാരണങ്ങളാൽ പോലീസ് സീൽ ചെയ്ത ഓഫീസ് തുറന്ന് തരണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര, ജില്ലാ ഭാരവാഹികളായ വേണു കൊപ്പാറ, എബി തോമസ്, കെ. നാസർ, ബ്രദേഴ്സ് റഷീദ്, മുട്ടം നാസർ, എ.എച്ച്.എം ഹുസൈൻ, എം.പി ഗുരു ദയാൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us