ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശു വികാസ് ഭവനിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ പങ്കെടുത്ത കുട്ടികൾക്ക് എച്ച്.സലാം എംഎൽഎ ആദ്യ അക്ഷരം കുറിപ്പിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുക്കന്മാരായി സംസ്ഥാന ബാല അവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ, ഗ്രന്ഥകാരനും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ എന്നിവര്‍ പങ്കെടുത്തു.
ആദ്യ അക്ഷരം കുറിക്കാൻ എത്തിയ കുട്ടികൾക്ക് കൈനിറയെ സമ്മാനം നൽകി. ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ വിജയദശമി സന്ദേശം നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നസീർ പുന്നക്കൽ, കൗൺസിലർ സിമി ഷഫി ഖാൻ, ഭാരവാഹികളായ കെ.പി. പ്രതാപൻ, കെ. നാസർ, സി. ശ്രീലേഖ, ടി.എ. നവാസ് എന്നിവർ പങ്കെടുത്തു.