/sathyam/media/media_files/jF8TPxQ9v83VIwuo5C4d.jpg)
കായംകുളം: കോടതികളിൽ കുമിഞ്ഞു കൂടുന്ന കേസുകൾ ഓരോ സാധാരണക്കാരന്റെയും ജീവിതമാണ്. വാഹനാപകടങ്ങളിൽ മനുഷ്യർ മരിക്കുന്നതിനേക്കാൾ ഭയാനകരമാണ് വർഷങ്ങളോളം നിരാശ്രയ രോഗികളായി കിടക്കുന്നവർ. അവരുടെ വേദന ജൂഡിഷ്യൽ ഓഫീസറന്മാരുടെ ഉറക്കം കെടുത്തുന്നവയാണ്.
പുതിയ കോടതി കെട്ടിടങ്ങൾ അഭിഭാഷകർക്ക് വേണ്ടി മാത്രമല്ല സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ചെറിയ കേസുകളായാലും വലിയ കേസുകളായാലും സാധാരണ മനുഷ്യരുടെ ജീവിതമായത് കൊണ്ട് ന്യായാധിപന്മാർ ഒരേ പ്രാധാന്യത്തോടെയാണ് വിധി കൽപ്പിക്കുന്നത്.
കായംകുളത്ത് പുതുതായി നിർമ്മിച്ച കോടതി സമുച്ചയത്തിന്റെ ഉത്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കിക്കെയായിരുന്നു അദ്ദേഹം. കോടതികളിൽ തീർപ്പാക്കാൻ കഴിയാത്ത വിധം സാധാരണക്കാരുടെ വേദനകൾ ഉൾക്കൊള്ളുന്ന ഫയലുകൾ കുമിഞ്ഞു കൂടുന്നത് വേദനാജനകം തന്നെയെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എംപി എ.എം ആരിഫ്, ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ, ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ജലജാ റാണി എം.ടി, കായംകുളം മുൻസിഫ് എ. അനീസ, മുൻസിപ്പൽ ചെയർപേഴ്സൺ പി. ശശികല, വാർഡ് കൗൺസിലർ കെ.പുഷ്പദാസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഡി.സുധാകരൻ, സെക്രട്ടറി സജീബ് എസ്.തവക്കൽ, അഡ്വക്കേറ്റ് ക്‌ളാർക്ക് അസോസിയേഷൻ പ്രസിഡന്റ് ജി.ഭാസ്കരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ്, വി. ബോബൻ, സുരേഷ്കുമാർ കാക്കനാട്, പ്രഭാത്.ജി. കുറുപ്പ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us