ആറാട്ടുപുഴ പാലത്തിൽ നിന്നും ആറ്റിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കൂടൽ സ്വദേശി

author-image
കെ. നാസര്‍
Updated On
New Update
obit sandeep

ചെങ്ങന്നൂർ: പമ്പാനദിയുടെ കുറുകെയുള്ള ആറാട്ടുപുഴ പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയ കൂടൽ സ്വദേശി സന്ദീപിന്റെ (25) മൃതദേഹം ഫയർഫോഴ്സ് സ്കൂബാ ടീം കണ്ടെടുത്തു. 

Advertisment

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ആയിരുന്നു സംഭവം. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ആറന്മുള സ്റ്റേഷൻ ഇൻസ്‌പെക്ടർ സി കെ മനോജ് അറിയിച്ചു. 

കഴിഞ്ഞ ദിവസം മാലക്കര പള്ളിയോട കടവിൽ നിന്നും ഒരു സ്കൂട്ടർ കണ്ടെത്തിയിരുന്നു. ആറന്മുള പോലീസും ചെങ്ങന്നൂർ അഗ്നിശമന സേനയുടെ സ്‌കൂബാ ടീമും സംയുക്തമായി ഇതിന്റെ പരിശോധന നടത്തുമ്പോഴാണ്  കൂടൽ സ്വദേശിയായ യുവാവ്  ആറാട്ടുപുഴ പാലത്തിൽ നിന്ന് ചാടിയത്. 

ഉടൻ തന്നെ  സ്കൂബാ ടീം തിരച്ചിൽ ആരംഭിച്ചെങ്കിലും പാലത്തിൽ നിന്ന് 400 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment