കായംകുളം ഉപജില്ലാ ശാസ്ത്രോത്സവം 2023-24 ന് തുടക്കമായി

author-image
ഇ.എം റഷീദ്
Updated On
New Update
kayamkulam sub district science festival

കായംകുളം: കായംകുളം ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്ഐഇടി ഡയറക്ടർ അബുരാജ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ. പുഷ്പദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.സിന്ധു സ്വാഗതം ആശംസിച്ചു.

Advertisment

മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷാമില അനിമോൻ മുഖ്യപ്രഭാഷണം നടത്തി. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ, എസ്.സുനിൽ ചന്ദ്രൻ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ വിഎസ്.അനിൽകുമാർ നന്ദി പറഞ്ഞു.

തുടർന്ന് സാമൂഹ്യ ശാസ്ത്രമേള ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലും, ഗണിത ശാസ്ത്രമേള, ഐ.റ്റി.മേള എന്നിവ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലും പ്രവർത്തി പരിചയ മേളകൾ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും നടന്നു. 31-ാം തീയതി ചൊവ്വാഴ്‌ച ശാസ്ത്രമേള ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ഗവ. യു.പി സ്കൂൾ എന്നിവടങ്ങളിൽ നടക്കും.

Advertisment